AmericaKeralaLatest NewsNewsPolitics

അമേരിക്കൻ മണ്ണിൽ ഇന്ത്യയുടെ നിറം: ഹൂസ്റ്റണിൽ ഇന്ത്യ-അമേരിക്കൻ ഫെസ്റ്റ് ഉജ്ജ്വലമായി

ഹൂസ്റ്റണിലെ ജിഎസ്എച്ച് ഇവന്റ് സെന്ററിൽ നടത്തിയ ഇന്ത്യ-അമേരിക്കൻ ഫെസ്റ്റ് ആഘോഷത്തിന്റെ നിറം നിറഞ്ഞ വേദിയായി മാറി. ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക ഐക്യവും സാമൂഹിക ചുമതലകളും ഉയർത്തിപ്പിടിച്ച പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

കർമ്മശ്രേഷ്ഠ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹം “Meet the Leader, Ask a Question” എന്ന സെഷനിൽ സദസ്യരുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി.

പ്രവാസി സമ്മേളനത്തിൽ തോമസ് മൊട്ടക്കൽ, സജിമോൻ ആന്റണി, ബേബി മണക്കുന്നേൽ, ഡോ. ബാബു സ്റ്റീഫൻ, സ്റ്റാൻലി ജോർജ്, ഈപ്പൻ കുര്യൻ, കെ.പി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബിസിനസ് സമ്മേളനത്തിൽ അലക്സ് ബാരാക്, സുകേഷ് ഗോവിന്ദൻ, ജോൺ വർഗീസ്, ആശ ജിൻസി, ജോൺ ബാബു, സോണി ജോസഫ്, ജോർജ് ജോസഫ് എന്നിവർ വ്യത്യസ്ത മേഖലകളിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു.

നഴ്സസ് അസോസിയേഷനും ഡബ്ലിയുഎംസിയും ചേർന്ന് സംഘടിപ്പിച്ച പ്രത്യേക സമ്മേളനങ്ങൾ ആരോഗ്യ രംഗത്തെ ചർച്ചകൾക്കു വേദിയായി. ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ നടത്തിയ “May Queen” സൗന്ദര്യ മത്സരം യുവതികളെ ആകർഷിച്ചു.

പുരസ്‌കാരദാന ചടങ്ങിൽ രമേശ് ചെന്നിത്തലയ്ക്ക് കർമ്മശ്രേഷ്ഠ പുരസ്‌കാരം, ഡോ. ബാബു സ്റ്റീഫന് കർമ്മശ്രീ പുരസ്‌കാരം, കെ.പി. വിജയന് സേവനശ്രീ അവാർഡ് എന്നിവ നൽകി ആദരിച്ചു. വിവിധ സാമൂഹിക മേഖലകളിൽ മികച്ച സേവനം ചെയ്തവർക്കായി ഹെൽത്ത് കെയർ, കമ്മ്യൂണിറ്റി, മീഡിയ അവാർഡുകളും വിതരണം ചെയ്തു.

ചടങ്ങിൽ ജഡ്ജ് കെ.പി. ജോർജ്, മേയർ റോബിൻ ഇലക്കാട്ട്, മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ എന്നിവർ സന്നിധനമായി.

ജീമോൻ റാന്നിയും ലക്ഷ്മി പീറ്ററും നയിച്ച എംസി പാനലിൽ ഡോ. റെയ്ന റോക്ക്, ആൻസി ശാമുവേൽ, മെർലിൻ സാജൻ എന്നിവർ പങ്കെടുത്തു. ജെയിംസ് കൂടൽ, ജിജു കുളങ്ങര, ജീമോൻ റാന്നി, തോമസ് സ്റ്റീഫൻ, ബിനോയ് ജോൺ, ഷിബി റോയ്, സഖറിയാ കോശി, ജിൻസ് മാത്യു, ബിജു ഇട്ടൻ, ഫാൻസിമോൾ പള്ളത്തുമഠം, ഡോ. റെയ്‌ന റോക്ക്, ഷീല ചെറു, ഫിലിപ്പ് പതാലിൽ, ജോജി ജോസഫ്, വാവച്ചൻ മത്തായി, ബിജു ചാലക്കൽ എന്നിവരടങ്ങുന്ന സംഘാടകസമിതി ഫെസ്റ്റിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചു.

ജോയൽ, ശ്യാം, വിഷ്ണു എന്നിവർ നേതൃത്വം നൽകിയ വീഡിയോ-ഫോട്ടോഗ്രഫി ടീം പരിപാടിയുടെ മികച്ച ദൃശ്യരേഖകൾ ഒരുക്കി. ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഈ ഫെസ്റ്റ് സംസ്‌കാരവും സൗഹൃദവും പങ്കുവെച്ച മനോഹര അനുഭവമായി മാറി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button