AmericaFestivalsLatest NewsLifeStyleNews

ഹോളിബീറ്റ്സ് സംഗീത നിശ ജൂൺ 8ന് അറ്റ്ലാന്റയിൽ

അറ്റ്ലാന്റ: സംഗീതവും ആരാധനയും ചേർന്ന ഒരു അതുല്യ ആത്മീയ അനുഭവമായി “ഹോളിബീറ്റ്സ്” സംഗീത രാത്രി ജൂൺ 8-ന് അറ്റ്ലാന്റയിൽ അരങ്ങേറുന്നു. ഹെവൻലി വോയ്സ് അറ്റ്ലാന്റയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ സംഗീത നിശ വൈകിട്ട് ആറിന് ഐപിസി അറ്റ്ലാന്റ ക്രിസ്ത്യൻ ചർച്ചിലാണ് നടക്കുക.

പ്രശസ്ത ഗായകനായ ജോസ് ജോർജിന്റെ നേതൃത്വത്തിൽ സംഗീതതാരങ്ങളും ആരാധനാ സംഘങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവർക്കും സ്വാഗതം. പ്രവേശനം സൗജന്യമാണ്. ആത്മീയ സംഗീതത്തിലൂടെ ഒരിക്കലുമറക്കാനാകാത്ത അനുഭവങ്ങൾ പകർന്നു നൽകുകയാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ജിജോ തോമസ് (ഫോൺ: 770-771-8282), സണ്ണി പരവനേത്ത് (678-866-5336), പാസ്റ്റർ സിബി കുരുവിള (678-451-7722) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button