AmericaFeaturedLatest NewsOther Countries

വെടിനിര്‍ത്തല്‍ നിലവില്‍; ലംഘനം ഒഴിവാക്കണമെന്ന് ട്രംപ്, ഇരുരാജ്യങ്ങളോടും ആഹ്വാനം

വാഷിംഗ്ടണ്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്.

“സീസ്ഫയര്‍ ഇപ്പോള്‍ പ്രാബല്യത്തിലായിരിക്കുന്നു. ദയവായി അത് ലംഘിക്കരുത്!” എന്നായിരുന്നു ട്രംപിന്റെ കൃത്യമായ വാക്കുകള്‍.

ഇസ്രായേല്‍–ഇറാന്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ അമേരിക്ക നടത്തിയ ഇടപെടലിന്റെ ഭാഗമായി, 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ ആദ്യം വിമുഖത കാണിക്കുകയും പിന്നീട് ഇസ്രായേലിലേക്ക് മിസൈലുകള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന്, ഇറാനിയന്‍ ദേശീയ ടെലിവിഷന്‍ വഴിയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതോടൊപ്പം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അനുനയിപ്പിക്കാൻ ട്രംപ് നേരിട്ടു ഇടപെടുകയും, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഇറാനുമായി ചർച്ച നടത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Show More

Related Articles

Back to top button