AmericaHealthIndiaLatest NewsLifeStyleNews

കശുവണ്ടി കഴിക്കാം, ശ്രദ്ധയോടെ: ആരോഗ്യത്തിനൊരു കിടിലൻ കൂട്ടുകാരൻ

നമ്മുടെ ഭക്ഷണത്തില്‍ പതിവായി കാണുന്ന ചെറുനട്ട് ആയ കശുവണ്ടി, ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് വലിയൊരു ആഷീർവാദമാണ്. പക്ഷേ, അതേ സമയം അതിന്റെ അളവിലും ഉപയോഗത്തിലും ജാഗ്രത പാലിക്കാത്തപക്ഷം ചില ദോഷഫലങ്ങളും ഉണ്ടാകാം.

കശുവണ്ടിയില്‍ ഉള്ള നല്ല കൊഴുപ്പുകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കും. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഉള്ളതിനാല്‍ അത് ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടും. ഇതുവഴി ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിയും.

നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ കശുവണ്ടിയില്‍ അടങ്ങിയതിനാല്‍, വളരെ ചെറിയ അളവില്‍ തന്നെ വയറു നിറയുന്നതാണ്. ഇതിന്റെ ഫലമായി അമിതഭക്ഷണം ഒഴിവാകുകയും ശരീരഭാരം നിയന്ത്രിക്കപ്പെടുകയും ചെയ്യും.

കശുവണ്ടിയില്‍ ഉള്ള സിങ്കും ആന്റിഓക്സിഡന്റുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, മഗ്നീഷ്യവും ഫോസ്ഫറസ്സും എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താനും സഹായിക്കും.

ഫൈബറിന്റെ സാന്നിദ്ധ്യം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ പ്രമേഹ നിയന്ത്രണത്തിന് ഇത് സഹായകരമാണ്.

ചർമ്മത്തിനും കശുവണ്ടി നല്ലതാണ്. അതിലെ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. ദഹനത്തിന് സഹായകമായ ഫൈബറും ഇതിലുണ്ട്, അതിനാൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയാം.

ശരീരത്തിന് ഊർജം നൽകുന്ന ആരോഗ്യമുള്ള കൊഴുപ്പുകളും പ്രോട്ടീനുകളും കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, അനീമിയ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ കശുവണ്ടി അനുയോജ്യമല്ല. അമിതമായ കൊഴുപ്പും കലോറിയും ഉള്ളതിനാല്‍ വറുത്ത കശുവണ്ടി ദിവസേന അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഒരാളിന് ദിവസം 4-5 കശുവണ്ടിയില്‍ കൂടുതലല്ലാത്തത് തന്നെ ഏറ്റവും ഉചിതം.

ഗര്‍ഭിണികളായവരും മുലയൂട്ടുന്ന അമ്മമാരും മിതമായ അളവില്‍ മാത്രം കഴിക്കണമെന്നും, സംശയമുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നട്‌സ് അലർജിയുള്ളവര്‍ കശുവണ്ടി ഒഴിവാക്കണം.

ആറുപാട് ഗുണമുള്ള കശുവണ്ടിയെ നമുക്ക് പൂർണമായും പ്രയോജനപ്പെടുത്തണമെങ്കില്‍ അത് മിതമായി മാത്രമേ ഉപയോഗിക്കാവൂ. കുതിർത്തതോ തിളപ്പിച്ചതോ ആയ കശുവണ്ടിയാണ് ആരോഗ്യപരമായി കൂടുതല്‍ നല്ലത് എന്നത് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button