കരോൾട്ടൻ (ടെക്‌സാസ്): കൊല്ലം കുണ്ടറ പടപ്പക്കര സ്വദേശിയും റിട്ട. അദ്ധ്യാപകനുമായ വി.ജി. ബെയ്‌സിൽ (94) അന്തരിച്ചു. സെന്റ് മൈക്കിൾസ് ഹൈസ്‌കൂൾ കുമ്പളത്തിൽ ദീർഘകാലം അധ്യാപകനായിരുന്നു. കരോൾട്ടണിലായിരുന്നു അന്ത്യം.പരേതയായ ഫ്രീറ്റാമ്മ ബെയ്‌സിൽ ആണ് ഭാര്യ.
സംസ്കാര ശുശ്രൂഷകൾ ടെക്‌സാസിലെ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ നടക്കും. സംസ്കാരം പിന്നീട് റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്ററിൽ.മക്കൾ: സാലു ബെയ്‌സിൽ, സെർജി ബെയ്‌സിൽ, സാജൻ ബെയ്‌സിൽ, സൂസൻ രാജു (എല്ലാവരും യു.എസ്).മരുമക്കൾ: സിന്ധു സാലു, ജോസ്‌ലിൻ സെർജി, സിനി സാജൻ, രാജു ജോസഫ് (എല്ലാവരും യു.എസ്).














































