AmericaLatest NewsNewsPolitics

ആന്‍ഡ്രൂ ക്യൂമോ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിലേക്ക്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റിക് പ്രൈമറിയില്‍ സൊഫ്‌റാന്‍ മംദാനിയോട് തോറ്റതിന് പിന്നാലെയാണ് ഈ തീരുമാനം.

ക്യൂമോയുടെ നിലപാടിനെക്കുറിച്ച് അദ്ദേഹം തന്നെയാണ് പ്രതികരിച്ചത്: “ഈ നഗരത്തിന് എന്റെ സേവനം ഇപ്പോഴും ആവശ്യമാണ്. പ്രൈമറിയിലെ ഫലം ഒരു പാര്‍ട്ടിയുടെ അഭിപ്രായം മാത്രമാണ്. എന്നാൽ എല്ലാ ന്യൂയോർക്കുകാരുടെയും ശബ്ദം ആ കാണപ്പെടേണ്ടത് ആണല്ലോ. അതിനാലാണ് ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്.”

ക്യൂമോ പരാജയപ്പെട്ടത് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിഞ്ഞിട്ടുണ്ട്. മംദാനിയുടെ വിജയം രാഷ്ട്രീയ നിരീക്ഷകരെ പോലും അതിശയിപ്പിച്ചിരിക്കുകയാണ്. ഇനി ക്യൂമോ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതോടെ നവംബറിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് കൂടുതല്‍ ആവേശകരവും അനിശ്ചിതത്വത്തിലുമാകുമെന്നാണ് രാഷ്ട്രീയ വിശകലനങ്ങള്‍.

Show More

Related Articles

Back to top button