വ്യാപാരചര്‍ച്ച പരാജയപ്പെട്ടാല്‍ 30% ഇറക്കുമതിത്തീരുവ: യുഎസിന് മറുചവുട്ടുമായി യൂറോപ്യന്‍ യൂണിയന്‍.

ബ്രസല്‍സ് ∙ യുഎസുമായുള്ള വ്യാപാരചര്‍ച്ച പരാജയപ്പെട്ടാല്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ഈടാക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍. ബോയിങ് വിമാനംമുതല്‍ ബര്‍ബണ്‍ വിസ്‌കിവരെ ഉള്‍പ്പെടുന്ന വന്‍ പട്ടിക ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
ഇറക്കുമതിത്തീരുവ ചുമത്താനായി 7200 കോടി യൂറോ (ഏകദേശം 7.2 ലക്ഷം കോടി രൂപ) മൂല്യമുള്ള അമേരിക്കന്‍ ഉത്പന്നങ്ങളാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഈ പട്ടികയിലുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനാകണമെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെ അനുമതിയാവശ്യമുണ്ട്. ഇതിനായി അംഗരാജ്യങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്.
പഴങ്ങള്‍, പച്ചക്കറികള്‍, രാസവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വിവിധതരം മദ്യങ്ങള്‍ തുടങ്ങിയവയും പട്ടികയിലുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പകരംഭീഷണിയുമായി രംഗത്തെത്തിയ യൂറോപ്യന്‍ യൂണിയന്‍, തീരുവയുദ്ധം ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് ഒന്നിനകം വ്യാപാരകരാര്‍ ചെയ്യാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.




