ബാരി, കാനഡ ∙ കാനഡയില്‍ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബാരിക്കു സമീപമുള്ള സ്പ്രിംഗ് വാട്ടര്‍ പ്രദേശത്താണ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ചയാള്‍ കൊല്ലം സ്വദേശിനിയാണെന്ന പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കാനഡ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മരണകാരണം സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.














































