ഡോ. എം. അനിരുദ്ധൻറെ ഓർമ്മയ്ക്ക് അർപ്പണമായി ഫൊക്കാന അനുസ്മരണ യോഗം ശ്രദ്ധേയമായി

വാഷിംഗ്ടൺ: അമേരിക്കൻ മലയാളി സമൂഹത്തിന് അനിവാര്യമായ ഇടപെടലുകൾ നിർവഹിച്ച ഫൊക്കാനയുടെ ആദ്യ പ്രസിഡന്റും, പ്രവാസലോകത്ത് നിരവധിപേർക്കും മാതൃകയായിരുന്ന ഡോ. എം. അനിരുദ്ധനെ ആദരിച്ച് ഫൊക്കാനയും നോർത്ത് അമേരിക്കൻ മലയാളി സമൂഹവും ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ യോഗം ശ്രദ്ധേയമായി.


മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെയും, സിബു ജേക്കബിന്റെ നിര്യാണവും ,ഫോക്കനയിലെ പ്രവീൺ തോമസിന്റെ മാതാവിന്റെ നിര്യാണവും അനുസ്മരണ യോഗത്തിൽ ഉൾപ്പെടുത്തിയാണ് അനുശോചനം രേഖപ്പെടുത്തിയത് .

ജൂലൈ 21 തിങ്കളാഴ്ച രാത്രി 8.30ന് (ഇന്ത്യൻ സമയം ജൂലൈ 22 രാവിലെ 6 മണിക്ക്) Zoom പ്ലാറ്റ്ഫോമിലൂടെയാണ് പ്രാർത്ഥനയും അനുസ്മരണവും സംഘടിപ്പിച്ചത്. അമേരിക്കയിലെയും കാനഡയിലെയും നിരവധി മലയാളികൾ പങ്കെടുത്ത ചടങ്ങിൽ, ഡോ. അനിരുദ്ധന്റെ ജീവിതം, സമുദായത്തിന് നൽകിയ സംഭാവനകൾ, വ്യക്തിത്വം എന്നീവയെപ്പറ്റി നിരവധി അംഗങ്ങൾ സ്മരണകൾ പങ്കുവെച്ചു.

യോഗത്തിൽ ഡോ. അനിരുദ്ധന്റെ പുത്രന്മാരായ ഡോ. അരുണും അനൂപും പങ്കെടുത്ത് സംസാരിച്ചു. പിതാവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ കുടുംബം പ്രതിജ്ഞാബദ്ധമാണെന്ന് അവർ പറഞ്ഞു. സമൂഹത്തിൽ സ്നേഹവും സേവനവും നൽക്കുന്ന പാതയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും, അതിന് മുന്നിൽ നന്ദി രേഖപ്പെടുത്തുന്നതായി അവർ പറഞ്ഞു.



ഡോ. അനിരുദ്ധൻ നടത്തിയ സേവനങ്ങൾക്കും, കേരളത്തെയും മലയാളികളെയും ഉയർത്തിപ്പിടിച്ച നിലപാടുകൾക്കും, ഈ കൂട്ടായ്മയും പ്രാർത്ഥനയും യഥാർത്ഥത്തിൽ കൃതജ്ഞതയുടെ പ്രതീകമായിരുന്നു.




ഫൊക്കാനയുടെ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനയും അനുസ്മരണവും തുടങ്ങിയത്, ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആന്റണി സ്വാഗതം പറയുകയും, സർവ്വശ്രീ ജോയി ചാക്കപ്പൻ ട്രഷറർ ഫൊക്കാന, ഫാദർ ജോയ് ആലപ്പാട്ട് സീറോ മലബാർ സഭ ചിക്കാഗോ, റോജി ജോൺ എംഎൽഎ,ഫൊക്കാന മുൻ പ്രസിഡണ്ടും കേരള ടൈംസ് എംഡിയുമായ പോൾ കറുകപ്പിള്ളി ,മന്മഥൻ നായർ ജോർജ് കോരത്ത്, തമ്പി ചാക്കോ, ശശിധരൻ നായർ ഫോമ ,ജോർജി വർഗീസ് ,ഡോ ആനി പോൾ ,ജെസ്സി റിൻസി,ജോജി വര്ഗീസ് IPCNA സുനിൽ ,U A നാസിർ ,ജോൺ പി ജേക്കബ് ,മാമൻ സി ജേക്കബ് ,അനിയൻ ജോർജ്, ഫിലിപ്പോസ് ഫിലിപ്പ്, ജേക്കബ് തോമസ് ഫോമാ, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രെസിഡെന്റ് പ്രവീൺ തോമസ് ,അഡിഷണൽ ജോയിന്റ് സെക്രട്ടറി ജോൺ ,ഡോ മാത്യു വര്ഗീസ് ,സാബു തോമസ് അമിക്കസ്, ട്രൂസ്റ്റി ബോർഡ് സതീശൻ നായർ ,ഡെന്നി ഊരാളി ,ജോസഫ് നമ്പിമഠം ,ഗീത വര്ഗീസ് കാലിഫോർണിയ,അഭിലാഷ് ശ്രീനിവാസൻ, പി വി ചെറിയാൻ ഫ്ലോറിഡ ,അജിത് കൊച്ചൂസ് കെ കെ എൻ എ ,ജി കെ പിള്ള , പി ടി തോമസ് തുടങ്ങിയവർ അനുശോചനങ്ങൾ രേഖപ്പെടുത്തി .
അതിനു ശേഷം പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ തീരുമാനപ്രകാരം ഓഗസ്റ്റിൽ കുമാരകത്തുനടക്കുന്ന കൺവെൻഷന്റെയും ,അടുത്തവർഷത്തെ കൺവെൻഷൻ സ്ഥലവും “ഡോ അനിരുദ്ധൻ നഗർ “എന്ന് നാമകരണം ചെയ്തതായി ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആന്റണി പ്രഖ്യാപിച്ചു .
ഡോ അരുൺ അനിരുദ്ധൻ അനുശോചനം രേഖപ്പെടുത്തിയവർക്കെല്ലാം നന്ദിപറയുകയും, ജോയ് ചാക്കപ്പൻ പൊതുവായി നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു




