GulfKeralaLatest NewsNewsObituary

പ്രവാസലോകത്തെ ദുഃഖത്തിൽ ആക്കിയ വിയോഗം: അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ(ഡോ. ധനലക്ഷ്മി 54) മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും

അബുദാബി : അബുദാബിയിലെ താമസസ്ഥലത്ത് മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ ദാരുണ സംഭവമാണ് പ്രവാസലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി സ്വദേശിനിയും, 54 വയസ്സുള്ള ഡോ. ധനലക്ഷ്മിയായിരുന്നു മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് അബുദാബിയിലെ മുസഫ മേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

അബുദാബിയിലെ ലൈഫ് കെയര്‍ ആശുപത്രിയില്‍ ദന്ത ഡോക്ടറായിരുന്ന ഇവര്‍ മുന്‍പ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോ. ധനലക്ഷ്മി അബുദാബി മലയാളി സമാജത്തിലെ അംഗവുമാണ്. സാഹിത്യരംഗത്തും സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയ പങ്കാളിത്തം വഹിച്ചു.

രണ്ടുദിവസമായി ഫോണ്‍ വിളിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചതിലൂടെയാണ് ഈ ദാരുണ സംഭവത്തെ കുറിച്ചറിയാന്‍ കഴിയുന്നത്. തിങ്കളാഴ്ച ജോലിസ്ഥലത്തും അവര്‍ എത്തിയിരുന്നില്ല.

കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസിന്റെ ഉടമയായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ. സീതാലക്ഷ്മി.

ദീര്‍ഘകാലമായി പ്രവാസിയായിരുന്ന ഡോ. ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് തീരുമാനം. ഇത് പ്രവാസ സമൂഹത്തിലും നാട്ടിലും വലിയ ദുഃഖമാണ് പരത്തിയിരിക്കുന്നത്.

Show More

Related Articles

Back to top button