ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസയുടെ കേരളാ ചാപ്റ്ററുകളുടെ ‘മീറ്റ് & ഗ്രീറ്റ്’ ഒക്ടോബർ 12-ന്

കോംഗേഴ്സ് (ന്യൂയോർക്ക്): ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസയുടെ കേരളാ ചാപ്റ്ററുകൾ (NY, NJ & Rockland) സംയുക്തമായി സംഘടിപ്പിക്കുന്ന ‘മീറ്റ് & ഗ്രീറ്റ്’ പരിപാടി ഒക്ടോബർ 12-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 വരെ കോംഗേഴ്സിലെ ദി ഗ്ലോബൽ സെന്റർ (331 US-9W Ste 101, Congers, NY 10920) വച്ച് നടക്കും.
പ്രമുഖ പാർലമെന്റ് അംഗങ്ങളായ എൻ. കെ. പ്രേമചന്ദ്രൻ എം.പി., വി. കെ. ശ്രീകണ്ഠൻ എം.പി., പ്രൊഫസർ കെ. എ. തുളസി എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പ്രവാസി സമൂഹത്തോട് നേരിട്ട് സംവദിക്കുന്നതിനും കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങളെ കുറിച്ച് ആശയവിനിമയം നടത്തുന്നതിനുമായാണ് ഈ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി പോൾ കറുക്കപ്പള്ളി, ജോർജ് ഏബ്രഹാം, ലീല മറേറ്റ്, ജോസഫ് ഇടിക്കുള, നോവാ ജോർജ്, ഷൈമി ജേക്കബ്, ജെയിംസ് ജോർജ്, ജോസ് ചരമൂട് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇവരുമായി ബന്ധപ്പെടാവുന്നതാണ്.




