AmericaKeralaLatest NewsNews

മാധ്യമ മികവിന്റെ അംഗീകാരം: ഡോ. സിമി ജെസ്റ്റോ ജോസഫിന് ഇന്ത്യ പ്രസ് ക്ലബിന്റെ മീഡിയ എക്സലൻസ് അവാർഡ്

എഡിസൺ, ന്യു ജേഴ്‌സി: ഡോ. സിമി ജെസ്റ്റോ ജോസഫ് 2025-ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ)യുടെ മീഡിയ എക്സലൻസ് അവാർഡ് – ടെലിവിഷൻ ആങ്കറിങ്ങ് വിഭാഗത്തിൽ നേടി.

എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ഇന്ത്യ പ്രസ് ക്ലബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിൽ എം.പി. എൻ.കെ. പ്രേമചന്ദ്രൻ അവാർഡ് സമ്മാനിച്ചു.

ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്ററിന്റെ ജോയിന്റ് സെക്രട്ടറിയായ ഡോ. സിമി ജെസ്റ്റോ മാധ്യമരംഗത്ത് പത്തു വർഷത്തിലേറെയായി സമർപ്പിത സേവനം നടത്തുന്ന വ്യക്തിയാണ്. ഏഷ്യാനെറ്റ് യുഎസ് ‘വീക്ക്ലി റൗണ്ടപ്പ്’ എന്ന പരിപാടിയിൽ 400 എപ്പിസോഡുകൾ അവതരിപ്പിച്ച അവർ സൃഷ്ടിച്ച “ലൈഫ് ആൻഡ് ഹെൽത്ത്” എന്ന ഹെൽത്ത് ഷോ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഏഷ്യാനെറ്റിലും ഫ്‌ളവേഴ്‌സ് ചാനലിലും ചിക്കാഗോയിൽ നിന്നുള്ള അവതാരകയായി അവർ മാധ്യമരംഗത്ത് തുടക്കം കുറിച്ചു. കൈരളി ടിവിയിലെ “ഓർമ്മസ്‌പർശം” എന്ന സംഗീതപരിപാടിയുടെ പ്രധാന അവതാരകയായി ശ്രദ്ധ നേടിയതിനു ശേഷം, ഏഷ്യാനെറ്റിലെ യുഎസ് ‘വീക്ക്ലി റൗണ്ടപ്പ്’ പ്രോഗ്രാമിന്റെ മുഖ്യ അവതാരകയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു.

മാധ്യമരംഗത്തോടൊപ്പം ആരോഗ്യരംഗത്തും അസാധാരണ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് ഡോ. സിമി ജെസ്റ്റോ. ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിലെ Nursing Innovation and Research Center ന്റെ സീനിയർ ഡയറക്ടറായി പ്രവർത്തിക്കുന്ന അവർ മൂന്ന് ഫെല്ലോഷിപ്പുകളും രണ്ടു ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യ രംഗത്തെ ഉന്നത അംഗീകാരമായ American College of Healthcare Executives ന്റെ ഫെല്ലോഷിപ്പ് അവർക്ക് ലഭിച്ചിട്ടുണ്ട്.

കൂടാതെ, National Academies of Practice (NAP)യും American Association of Nurse Practitioners (FAANP)യും നൽകിയ ഫെല്ലോഷിപ്പുകളും സ്വന്തമാക്കി. ANA-Illinois 40 Under 40 Nurse Leader Award, American Association of Nurse Practitioners (AANP) National Award for Excellence in Clinical Practice, Top Nurse Practitioner Award in USA തുടങ്ങിയ പുരസ്കാരങ്ങളും അവർ നേടിയിട്ടുണ്ട്.

ഇപ്പോൾ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന ഡോ. സിമി ജെസ്റ്റോ, തന്റെ പ്രക്ഷേപണ മാധ്യമയാത്രയിൽ മാർഗ്ഗനിർദ്ദേശവും പ്രോത്സാഹനവും നൽകിയ Raju Pallath (Producer & Program Director)നും Anil Mattathilkunnel (Executive Editor)നും ഹൃദയപൂർവ്വം നന്ദി അറിയിച്ചു.

തന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ പ്രചോദനമായത് ഭർത്താവ് ജെസ്റ്റോ ജോസഫ്, മക്കളായ അനീന, ഐഡൻ, ആഷ്ന, ആഷിഷ് എന്നിവരാണെന്ന് അവർ അഭിമാനത്തോടെ പറഞ്ഞു.

Show More

Related Articles

Back to top button