ബെൽവുഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി പെരുന്നാൾ ഒക്ടോബർ 23 മുതൽ 26 വരെ ഏലിയാമ്മ പുന്നൂസ് ഷിക്കാഗോ ∙ ഒക്ടോബർ 17, 2025

ബെൽവുഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ വാർഷിക പെരുന്നാളും പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 123-ാം ഓർമ്മപെരുന്നാളും ഒക്ടോബർ 23 മുതൽ 26 വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.
പെരുന്നാൾ ശുശ്രൂഷകൾക്ക് മിനിയാപൊളിസിൽ നിന്നുള്ള റവ. ഫാ. ഷിന്റോ വർഗീസ് മുഖ്യകാർമ്മികത്വം വഹിക്കും. വെരി. റവ. ജേക്കബ് ജോൺസ് കോർ എപ്പിസ്‌കോപ്പാ, റവ. ഫാ. ഹാം ജോസഫ് (വികാരി) എന്നിവർ സഹകാർമ്മികരായിരിക്കും.
പെരുന്നാളിന്റെ കൊടിയേറ്റം ഒക്ടോബർ 19-ന് ഞായറാഴ്ച നടക്കും. ഒക്ടോബർ 23-ന് വ്യാഴാഴ്ച വൈകീട്ട് 6.30-ന് സന്ധ്യാ നമസ്കാരം നടക്കും. ഒക്ടോബർ 24-നും 25-നും വൈകീട്ട് 6.30-ന് സന്ധ്യാ നമസ്കാരത്തോടൊപ്പം വചനശുശ്രൂഷയും നേർച്ചയും ഉണ്ടായിരിക്കും.
ഒക്ടോബർ 26-ന് ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാർത്ഥനയും പ്രദക്ഷിണവും വാഴ്വും തുടർന്നുള്ള നേർച്ചയും സ്നേഹവിരുന്നും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് പെരുന്നാൾ കൺവീനർ ഷിബു മാത്യൂസ് (847-477-8716), ട്രസ്റ്റി പി. സി. വർഗീസ് (630-935-2772), സെക്രട്ടറി റൂബിൻ എബ്രഹാം (630-709-3970) എന്നിവരുമായി ബന്ധപ്പെടാം.




