പ്രവാസി ഭാരതീയ ദിനം: ലോഗോ പ്രകാശനം

തിരുവനന്തപുരം : പ്രവാസി ഭാരതീയ ദിനാഘോഷ (കേരള ) ത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലിയുടെ ലോഗോ പ്രകാശനം മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിച്ചു. എൻ.ആർ.ഐ കൗൺസിൽ ഭാരവാഹികളായ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ്, സംസ്ഥാന ഭാരവാഹികളായ വിഴിഞ്ഞം ജബ്ബാർ, ജസ്റ്റിൻ സിൽവസ്റ്റർ,ഡോ: ഗ്ലോബൽ ബഷീർ, അംബികാദേവി, തിരുവല്ലം ഉണ്ണി, പത്രപ്രവർത്തകൻ എബ്രഹാം മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
2026 ജനുവരി 9 ന് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 2027 ജനുവരി 11 ന് സമാപിക്കും. കേരളത്തിൽ 2003 ൽ തുടക്കം കുറിച്ച പ്രവാസി ഭാരതീയ ദിനാഘോഷം ഒരു വർഷം പോലും മുടങ്ങാതെ നടത്തി കാൽ നൂറ്റാങ്ങിലേയ്ക്ക് കടക്കുകയാണെന്നുള്ളത് ചരിത്രമാണെന്നും കോവിഡ് കാലം കേന്ദ്ര സർക്കാർ നിറുത്തിവയ്ക്കുകയും തുടർന്നു രണ്ട് വർഷത്തിലൊരിക്കൽ എന്നു പരിമിതപ്പെടുത്തുകയാണുണ്ടായതെന്നും ദേശീയ ചെയർമാൻ ഡോ.അഹമ്മദ് അറിയിച്ചു




