AmericaCanadaLatest NewsNewsPolitics

വിദേശത്ത് ജനിച്ച കുടിയേറ്റക്കാരുടെ മക്കൾക്കും പൗരത്വം: കാനഡയിൽ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

ഓട്ടവ : കാനഡയിൽ പൗരത്വമുള്ളവരുടെ വിദേശത്ത് ജനിച്ചോ ദത്തെടുത്തോ ആയ മക്കൾക്ക് പൗരത്വം ലഭിക്കുന്നത് തടസ്സപ്പെടുത്തിയിരുന്ന നിയമം നീക്കിയ ഭരണഘടനാ ഭേദഗതിക്ക് രാജാവ് ഔദ്യോഗിക അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും മുമ്പ് പാസാക്കിയിരുന്ന ഈ ബിൽ, ഇന്ത്യക്കാർ ഉൾപ്പെടെ വലിയ കുടിയേറ്റ സമൂഹങ്ങൾക്ക് ആശ്വാസമായി മാറുന്നു.

ഇതുവരെ, മാതാപിതാക്കളിലൊരാൾ തന്നെയും വിദേശത്ത് ജനിച്ചതോ ദത്തെടുത്തതോ ആയാൽ, അവരുടെ വിദേശത്ത് ജനിച്ച മക്കൾക്ക് പാരമ്പര്യമായ പൗരത്വം ലഭിക്കില്ലെന്ന വ്യവസ്ഥയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. 2009ൽ കൊണ്ടുവന്ന ഈ ഭേദഗതിയാണ് ഒന്റാരിയോ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് 2023 ഡിസംബറിൽ ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചത്.

കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് പകരം, സർക്കാർ നിയമം കൂടുതൽ ഉദാരമാക്കുന്ന പുതിയ ഭേദഗതിയാണ് ഈ വർഷം കൊണ്ടുവന്നത്. ബിൽ പ്രാബല്യത്തിലാകുന്ന തീയതി സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇടക്കാലത്ത് അപേക്ഷ സമർപ്പിക്കുന്നവർക്ക് നിയമം പ്രാബല്യത്തിലായ ശേഷം വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നതിനാൽ കുടിയേറ്റക്കാരിൽ ആശ്വാസമുണ്ട്.

ബ്രിട്ടീഷ് കോളനിയായിരുന്ന കാനഡയിൽ രാജപദവി ഇപ്പോഴും ആലങ്കാരികമായി നിലനിൽക്കുന്നു. ബ്രിട്ടീഷ് രാജാവാണ് ആ പദവി വഹിക്കുന്നത്.

Show More

Related Articles

Back to top button