ഷിക്കാഗോ : ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ സമിതി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ അമേരിക്കയിലുടനീളമുള്ള വിവിധ ഇടവകകളിൽ നിന്നുള്ളതും മിഷനുകളിൽ നിന്നുള്ളതുമായ നിരവധി മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുത്തു.
സെന്റ് മേരീസ് സിറോ-മലബാർ കത്തോലിക്കാ പള്ളി, ഷാർലെറ്റ്, നോർത്ത് കാരോലൈനയിലെ ഹന്നാ ജോസഫ് ഒന്നാം സ്ഥാനവും, സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ പള്ളി, റിച്ച്മണ്ട്, വെർജീനിയയിലെ അന്ന മേരി പീച്ചത്ത് രണ്ടാം സ്ഥാനവും, സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ഹൂസ്‌റ്റൺ, ടെക്സസിലെ ഹെലെന ലുക്ക് കാരിപ്പറമ്പിൽ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് കാഷ് അവാർഡുകളും പ്രശംസാപത്രവും സമ്മാനിക്കും. മത്സരത്തിന് രൂപതാ മിഷൻ ലീഗ് ഭാരവാഹികൾ നേതൃത്വം നൽകി.












































