Blog

സിപിഎമ്മില്‍നിന്ന് അകന്ന അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്; കൊട്ടാരക്കരയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും

കൊല്ലം: സിപിഎമ്മില്‍നിന്ന് അകന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുന്നു. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ എത്തുന്നത്. വെള്ളിയാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ നടക്കുന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.

സിപിഎമ്മില്‍നിന്ന് അകന്ന് നില്‍ക്കുന്ന അയിഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ തന്നെയാണ് കോണ്‍ഗ്രസ് വേദിയിലെ അവരുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നത് അയിഷാ പോറ്റിയാകും. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും.

ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള അന്ത്യയാത്രയ്ക്ക് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തടിച്ചുകൂടിയ സ്ഥലങ്ങളിലൊന്നായിരുന്നു കൊട്ടാരക്കര എന്നതിനാല്‍ ഈ അനുസ്മരണ സമ്മേളനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്.

Show More

Related Articles

Back to top button