ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

കൊച്ചി: ആംവേ ഇന്ത്യ സിങ്കും ബീറ്റാ കരോട്ടിനും അടങ്ങിയ ന്യൂട്രാസ്യൂട്ടിക്കല്‍ ആയ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി. ആരോഗ്യമുള്ള മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവയെ പരിപോഷിപ്പിക്കുന്ന ചേരുവകള്‍ അടങ്ങിയ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ്. ശാസ്ത്രീയമായി രൂപപ്പെടുത്തിയ ഒരു ന്യൂട്രാസ്യൂട്ടിക്കല്‍ ആണ്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് സമീകൃതാഹാരത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും ഭാഗമായി ദിവസവും ഒരു ടാബ്ലെറ്റായി കഴിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
ലോഞ്ചിനെ കുറിച്ച് സംസാരിച്ച ആംവേ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ രജ്നീഷ് ചോപ്ര പറഞ്ഞു:
“ഇന്നത്തെ ഉപഭോക്താക്കൾ മൊത്തത്തിലുള്ള ആരോഗ്യവും പുറംഭംഗിയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്ന കാര്യം കൂടുതൽ തിരിച്ചറിഞ്ഞുവരികയാണ്. ശാസ്ത്രീയമായി തെളിയിച്ചും പ്രകൃതിയിൽ നിന്നുള്ള പ്രചോദനത്തോടെയും വികസിപ്പിച്ച പോഷകാഹാരത്തിലൂടെ ആളുകൾക്ക് കൂടുതൽ സമ്പൂർണമായ ജീവിതം നയിക്കാൻ സഹായിക്കുന്നതിലാണ് എപ്പോഴും ആംവേയുടെ ശ്രദ്ധ . സിങ്കും ബീറ്റാ കരോട്ടീനും ഉൾപ്പെട്ട ന്യൂട്രിലൈറ്റ് ബയോട്ടിൻ സി പ്ലസിന്റെ അവതരണം, ‘അകത്തുനിന്നുള്ള സൗന്ദര്യം’ എന്ന ഞങ്ങളുടെ പോഷകാഹാര പോർട്ട്ഫോളിയോയിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതോടൊപ്പം, ബയോട്ടിനിൽ മാത്രം ഒതുങ്ങാതെ ദൈനംദിന ആരോഗ്യ ആവശ്യങ്ങളെ പിന്തുണയ്ക്കുന്ന സമഗ്രമായ ഒരു പോഷകഘടക പരിഹാരമാണ് നൽകുന്നത്.”
ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് ഇപ്പോള്‍ വിതരണക്കാര്‍/ആംവേ ബിസിനസ്സ് ഉടമകള്‍, ഇന്ത്യയിലുടനീളമുള്ള ആംവേ സ്റ്റോറുകള്‍ എന്നിവയിലൂടെ മാത്രം ലഭ്യമാണ്.




