KeralaLatest NewsLifeStyleNewsSports

ടൂറിസത്തിന് കരുത്തേകി ക്രിക്കറ്റ് സീസണ്‍; ഏറ്റവും വേഗത്തില്‍ വളരുന്ന ആതിഥേയ നഗരങ്ങളി ലൊന്നായി തിരുവനന്തപുരം.

തിരുവനന്തപുരം : ക്രിക്കറ്റ് സീസണ്‍ കാലത്ത് ആഭ്യന്തര യാത്രയില്‍ ഗണ്യമായ കുതിച്ചുചാട്ടം നടക്കുന്നതായും, തിരുവനന്തപുരം അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നായി ഉയര്‍ന്നുവെന്നും എയര്‍ബിഎന്‍ബി ഡാറ്റ. ക്രിക്കറ്റ്  മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കായുള്ള തിരച്ചിലുകളിലും ബുക്കിംഗുകളിലും വര്‍ഷം തോറും ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് എയര്‍ബിഎന്‍ബിയുടെ  ഡാറ്റ വ്യക്തമാക്കുന്നു.  

ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നതിനായി ആഭ്യന്തര സഞ്ചാരികള്‍ തിരുവനന്തപുരത്ത് താമസത്തിനായി നടത്തിയ ഓണ്‍ലൈന്‍ തിരച്ചിലുകളില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 110%-ത്തിലധികം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇത് കേരള തലസ്ഥാനത്തെ റാഞ്ചി, ജയ്പൂര്‍, ലഖ്‌നൗ തുടങ്ങിയ അതിവേഗം വളരുന്ന ക്രിക്കറ്റ് ഡെസ്റ്റിനേഷനുകള്‍ക്കൊപ്പം നിര്‍ത്തുന്നു. തിരച്ചിലുകളില്‍ റാഞ്ചി ഏകദേശം 120% വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍, ജയ്പൂരും ലഖ്‌നൗവും യഥാക്രമം 70%, 60% എന്നിങ്ങനെ വളര്‍ച്ച കൈവരിച്ചു. തിരുവനന്തപുരത്തോടുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നത് ക്രിക്കറ്റ് ഇവന്റുകള്‍ എങ്ങനെ തെക്കന്‍ ആതിഥേയ നഗരങ്ങളെ ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിക്കുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നു.

ക്രിക്കറ്റ് ഏറെക്കാലമായി രാജ്യത്തെ ഒരുമിപ്പിച്ച കായികമേഖലയാണ് ,  ആരാധകര്‍ ക്രിക്കറ്റിനെ ചുറ്റിപ്പറ്റി അര്‍ത്ഥപൂര്‍ണമായ യാത്രകള്‍ ആസൂത്രണം ചെയ്യുകയാണെന്നും എയര്‍ബിഎന്‍ബിയുടെ കണ്‍ട്രി ഹെഡ് അമന്‍പ്രീത് സിംഗ് ബജാജ് പറഞ്ഞു

സന്ദര്‍ശകരുടെ വര്‍ദ്ധനവ് ഹോംസ്റ്റേകള്‍, റെസ്റ്റോറന്റുകള്‍, പ്രാദേശിക ഗതാഗത ഓപ്പറേറ്റര്‍മാര്‍, സമീപത്തുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ തിരുവനന്തപുരത്തിന്റെ വിശാലമായ ടൂറിസം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ടൂറിസം പരമ്പരാഗത മെട്രോകള്‍ക്ക് അപ്പുറത്തേക്ക് വികസിക്കുകയും, ആതിഥേയ നഗരങ്ങളിലേക്ക് വിശാലമായ സാമ്പത്തിക നേട്ടം കൊണ്ടുവരികയും ചെയ്യുന്നു.

Show More

Related Articles

Back to top button