AmericaLatest News

കാഷ് പട്ടേലിന്റെ കാമുകിക്ക് എഫ്.ബി.ഐ സുരക്ഷ; ദുരുപയോഗം ആരോപിച്ച് മുൻ ഉദ്യോഗസ്ഥർ.

അമേരിക്കൻ എഫ്.ബി.ഐ  ഡയറക്ടർ കാഷ് പട്ടേൽ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കാമുകിയും കൺട്രി മ്യൂസിക് ഗായികയുമായ അലക്സിസ് വിൽക്കിൻസിന് വൻ സുരക്ഷയൊരുക്കുന്നതായി റിപ്പോർട്ട്. അതീവ സുരക്ഷാ ചുമതലയുള്ള എഫ്.ബി.ഐ ‘സ്വാറ്റ്’  ടീമിനെയാണ് വിൽക്കിൻസിന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും യാത്രകൾക്കുമായി വിട്ടുനൽകിയിരിക്കുന്നത്.

വിൽക്കിൻസ് പങ്കെടുക്കുന്ന സംഗീത പരിപാടികൾക്കും ഹെയർ സലൂൺ സന്ദർശനം പോലുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കും എഫ്.ബി.ഐ ഏജന്റുമാർ അകമ്പടി സേവിക്കുന്നു. സാധാരണഗതിയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും ക്രിമിനലുകളെ പിടികൂടാനും നിയോഗിക്കപ്പെടുന്ന സ്വാറ്റ് ടീമിനെ ഇതിനായി ഉപയോഗിക്കുന്നത് മുൻ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്.

കാഷ് പട്ടേൽ തന്റെ അധികാരമുപയോഗിച്ച് വിൽക്കിൻസ് താമസിക്കുന്ന നാഷ്‌വില്ലിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചതായും ആരോപണമുണ്ട്. നിയമപരമായ പരിശോധനകൾ നടത്തണമെന്ന എഫ്.ബി.ഐ നിർദ്ദേശം മറികടന്നാണ് ഈ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയത്.

വിൽക്കിൻസിനു നേരെ വധഭീഷണികൾ ഉള്ളതിനാലാണ് സുരക്ഷ നൽകുന്നതെന്നാണ് എഫ്.ബി.ഐ വക്താവിന്റെ വിശദീകരണം. എന്നാൽ, ഗവൺമെന്റ് വിമാനങ്ങളും ഏജന്റുമാരെയും വ്യക്തിപരമായ വിനോദങ്ങൾക്കായി പട്ടേൽ ദുരുപയോഗം ചെയ്യുന്നുവെന്ന് മുൻ ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു.

പി പി ചെറിയാൻ

Show More

Related Articles

Back to top button