AmericaCommunityLatest News

നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പിന്റെ 2026-2029 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോസ്റ്റൽ വോട്ടുകളിലൂടെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 26-ന് വൈകിട്ട് 5 മണിക്ക് ന്യൂയോർക്കിലെ സിനായ് സെന്ററിൽ വെച്ച് നടന്നു.

ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ്, ഭദ്രാസന സെക്രട്ടറി റവ. ജോയൽ സാമുവൽ തോമസ്, സീനിയർ ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റും വരണാധികാരിയുമായ റവ. ഡോ. പ്രമോദ് സക്കറിയ എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടന്നത്.

സെക്രട്ടറി: ഡോ. തോമസ് ജോസ് (ന്യൂയോർക്ക്), ട്രഷറർ: മിസ്റ്റർ സാമുവൽ ചാക്കോ (ന്യൂയോർക്ക്)
ഭദ്രാസന അസംബ്ലി പ്രതിനിധി: മിസ്റ്റർ ഈശോ മാളിയേക്കൽ (ഡാളസ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:

അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭദ്രാസനത്തിലെ മുതിർന്നവരുടെ കൂട്ടായ്മയെ നയിക്കാൻ ഈ പുതിയ സമിതി നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഭദ്രാസന നേതൃത്വം ആശംസകൾ അറിയിച്ചു.

Show More

Related Articles

Back to top button