
പ്രിയപ്പെട്ട കേരള ടൈംസ് വായനക്കാർക്കും കുടുംബാംഗങ്ങൾക്കും,
സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ഓണക്കാലം കൂടി നമ്മെ തേടിയെത്തുകയാണ്.
കേരളത്തിന്റെ തനിമയും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ഓണം, ജാതി-മത ഭേദമന്യേ എല്ലാവരെയും ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ്. ഈ ഓണം ഓരോ കുടുംബത്തിനും സമാധാനവും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.
കേരള ടൈംസിനോടൊപ്പം എന്നും സ്നേഹവും പിന്തുണയും പങ്കുവെക്കുന്ന എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
സ്നേഹപൂർവ്വം,
പോൾ കറുകപ്പിള്ളിൽ
മാനേജിംഗ് ഡയറക്ടർ
കേരള ടൈംസ്











































