KeralaLatest News

ബിനാലെ സന്ദർശിച്ച് ലണ്ടനിലെ ടേറ്റ് ആർട്ട് മ്യൂസിയം ഡയറക്ടർ മരിയ ബാൽഷോ.

കൊച്ചി: ലണ്ടനിലെ ടേറ്റ് ആർട്ട് മ്യൂസിയം ഡയറക്ടർ മരിയ ബാൽഷോ കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ചു. നാലാം തവണയാണ് അവർ ബിനാലെയിൽ എത്തുന്നത്.  ബിനാലെ സൃഷ്ടികൾ പ്രാദേശികമായ ചരിത്രത്തിലും വേരുകളിലും ഉറച്ചുനിൽക്കുമ്പോഴും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതാണെന്നും അവർ പറഞ്ഞു.

ലോകത്തെയും പ്രപഞ്ചത്തെയും പുതിയ കണ്ണുകൊണ്ട് കാണാനാണ് കലാകാരന്മാർ ഇവിടെ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.

ഇബ്രാഹിം മഹമയെപ്പോലുള്ള തനിക്ക് പരിചിതരായ കലാകാരന്മാരെയും പുതിയ കലാകാരന്മാരെയും ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.  ഒട്ടോബോങ് എൻകാങ്ക, ബാനി ആബിദി എന്നിവരുടെ സൃഷ്ടികൾ സ്ഥലകാലങ്ങളെയും നാളെയുടെ ചിന്തകളെയും പ്രതിഫലിപ്പിക്കുന്നു.

ബാഷ ചക്രവർത്തി സ്ത്രീകൾക്കൊപ്പം ചേർന്ന് തയ്യാറാക്കിയ ക്വിൽറ്റ് പ്രോജക്റ്റിനെ അവർ പ്രത്യേകം എടുത്തുപറഞ്ഞു. ഇത്  സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും മാറ്റങ്ങൾക്കും സഹായിക്കുന്ന കലാപ്രവർത്തനമാണെന്ന് അവർ പറഞ്ഞു.

ടേറ്റ് മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള മാത്യു കൃഷാനുവിന്റെ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ബിനാലെ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും പീപ്പിൾസ് കഫേ പ്രചോദകമായ ആശയം ആണെന്നും മരിയ ബാൽഷോ പറഞ്ഞു.

Show More

Related Articles

Back to top button