CrimeKeralaLatest NewsNewsObituary
പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു; പെരുമ്പാവൂർ കേസിന്റെ വേദന വീണ്ടും ഓർമ്മയായി.

കൊച്ചി: പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

സംസ്കാരം നാളെ പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. സ്വന്തം വീടിനുള്ളി ലായിരുന്നു ഈ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഏറെ ചർച്ചകൾക്കും അന്വേഷണങ്ങൾക്കും വഴിവച്ച ഈ കേസിന്റെ വേദന സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നതിനിടെയാണ് ജിഷയുടെ അമ്മ രാജേശ്വരിയുടെ വിയോഗം.




