Latest NewsOther Countries

ഐ ഓ സി (യു കെ) – സ്കോട്ട്ലൻഡ് യൂണിറ്റിന്റെ വിദ്യാർത്ഥികൾക്കായുള്ള ഗണിതശാസ്ത്ര വർക്ക്‌ഷോപ്പുകൾ യു കെയിൽ ശ്രദ്ധേയമാകുന്നു; സൗജന്യ സെഷനുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു

 സ്കോട്ട്ലൻഡ്: വൈവിധ്യമാർന്ന ആശയങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും കൊണ്ട് യു കെയിൽ ശ്രദ്ധാകേന്ദ്രമാകുകയാണ് ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട്ലൻഡ് യൂണിറ്റ്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി സൗജന്യ ഗണിതശാസ്ത്ര വർക്ക്‌ഷോപ്പുകൾ 

ഒരുക്കിക്കൊണ്ടാണ് കേരള ചാപ്റ്റർ മിഡ്ലാൻഡ്‌സ് ഏരിയയുടെ ഭാഗമായ സ്കോട്ട്ലൻഡ് യൂണിറ്റ് യു കെയിലെ ഇതര സംഘടനകൾക്ക് മാതൃകയായി മാറുന്നത്. ഗണിതശാസ്ത്രം പ്രയാസകരമായി തോന്നുന്ന കുട്ടികൾക്ക് അത് ലളിതമായി മനസ്സിലാക്കിക്കൊടുക്കാനും പരീക്ഷകളിൽ ഉയർന്ന വിജയം നേടാൻ അവരെ പ്രാപ്തരാക്കുകയെന്നതുമാണ് ഈ വർക്ക്‌ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്.

സ്കോട്ട്ലൻഡ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും തൃശൂർ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡയാന പോളിയാണ് സെഷനുകൾക്കും സംശയനിവാരണത്തിനും നേതൃത്വം നൽകുന്നത്. 

അമൃത യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനിയറിങ്ങിൽ മാസ്റ്റർ ബിരുദവും സ്റ്റിർലിങ് യൂണിവേഴ്സിറ്റിയിൽ നിന്നും ആർട്ടിഫിഷൽ ഇന്റലിജിൻസിൽ ബിരുദാനന്തര ബിരുദവും കരസ്തമാക്കിയിട്ടുള്ള ഡയാന പോളിയുടെ മേൽനോട്ടത്തിൽ ഗണിതശാസ്ത്രത്തിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും മികച്ച പരിശീലനം നൽകുന്നതിനുമായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ‘മാത്തമാറ്റിക്സ് ഡൗട്ട് ക്ലിയറിംഗ് & പ്രാക്ടീസ് വർക്ക്‌ഷോപ്പ്’ സെഷനുകൾ വിദ്യാർത്ഥികൾക്ക് ഒരു മുതൽകൂട്ടാകും. 

പൂർണ്ണമായും സൗജന്യമായി നടത്തുന്ന ഈ സേവനം യു കെയിലെ മലയാളി സമൂഹത്തിനിടയിൽ ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിട്ടുണ്ട്. P4 മുതൽ S1 വരെയുള്ള വിദ്യാർത്ഥികൾക്കായി നിലവിൽ  രണ്ട് ബാച്ചുകൾ വിജയകരമായി നടന്നുവരുന്നു. പുതിയതായി ആരംഭിക്കുന്ന ബാച്ചിൽ പ്രധാനമായും S1 മുതൽ S6 വരെയുള്ള വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകുന്നത്. പുതിയ ബാച്ചിന്റെ രജിസ്ട്രേഷൻ തുടരുകയാണ്. പ്രവേശം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ ഓൺലൈൻ ഫോമും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 

ഡയാന പോളി: +44 7826 200215

രജിസ്ട്രേഷൻ ഫോം: 

https://docs.google.com/forms/d/e/1FAIpQLSfJigfhwS3esShBRteq86ZZmO44lAtaCo6N6LRUE0zQxbfPBQ/viewform?usp=dialog

Show More

Related Articles

Back to top button