KeralaLatest NewsNews

അങ്കമാലിയിൽ യുഡിഎഫ് പ്രചാരണത്തിന് ശക്തിപകർന്ന് പ്രമുഖ പ്രവാസി നേതാവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്റർ ചെയർമാനുമായ ശ്രീ പോൾ കറുകപ്പിള്ളിൽ; റോജി എം. ജോണിന് പിന്തുണ ശക്തം.

അങ്കമാലി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായ റോജി എം. ജോൺ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരുന്ന തരത്തിൽ പ്രമുഖ പ്രവാസി നേതാവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്റർ ചെയർമാനു ,കേരള ടൈംസ് മാനേജിംഗ് മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പിള്ളിൽ സ്ഥാനാർത്ഥിയോടൊപ്പമുള്ള വിവിധ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും,കെ എസ് യുവിന്റേയും നേതൃത്വത്തിൽ യുവജനങ്ങളെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ‘Gen-Z Talk’ പരിപാടി അങ്കമാലിയിലെ എലൈറ്റ് ഹോട്ടൽ വേദിയിൽ ശ്രദ്ധേയമായി. പരിപാടിയിൽ ശ്രീ ശശി തരൂർ എംപിയും , യുഡിഎഫ് സ്ഥാനാർത്ഥിയായ റോജി എം. ജോണും,നൂറുകണക്കിന് കെ എസ് യു പ്രവർത്തകരും,പ്രാദേശീക നേതാക്കളും പങ്കെടുത്തു .

മാർച്ച് 28ന് നടന്ന ഈ പരിപാടി, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുമയേകുന്ന രീതിയിൽ പരിപാടിയിൽ ശ്രീ ശശി തരൂർ എംപി ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനുള്ള വേദിയായി മാറി. രാജ്യത്തിന്റെ ഭാവി, യുവജനങ്ങളുടെ പങ്ക്, തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവച്ചു.

യുവജനങ്ങളുടെ വലിയ പങ്കാളിത്തം പരിപാടിയുടെ പ്രധാന ആകർഷണമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുവാക്കളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ ഇത്തരം സംവാദങ്ങൾ നിർണായകമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

അങ്കമാലിയിലും സമീപ പ്രദേശങ്ങളിലുമായി സംഘടിപ്പിച്ച പൊതുയോഗങ്ങളിലും വീടുകളിലെത്തി നടത്തുന്ന വോട്ടർ സമ്പർക്കങ്ങളിലും പങ്കെടുത്ത ശ്രീ പോൾ കറുകപ്പിള്ളിൽ, യുഡിഎഫ് വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളോട് അഭ്യർത്ഥിച്ചു. വികസനവും ജനക്ഷേമവും മുൻനിർത്തിയാണ് റോജി എം. ജോൺ ജനവിധി തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളികളുടെ പിന്തുണ യുഡിഎഫിന് വലിയ കരുത്താണെന്നും, ഈ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം വ്യക്തമായി കാണാമെന്നുമാണ് ശ്രീ പോൾ കറുകപ്പിള്ളിലിന്റെ വിലയിരുത്തൽ. റോജി എം. ജോൺ കഴിഞ്ഞ തവണത്തേക്കാൾ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

പ്രചാരണ പരിപാടികളിൽ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പങ്കാളിത്തം യുഡിഎഫ് ക്യാമ്പിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതായി നേതാക്കൾ അറിയിച്ചു. മികച്ച വിജയം ലക്ഷ്യമിട്ട് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

Show More

Related Articles

Back to top button