AmericaKeralaLatest NewsNews

ഡാളസ് കേരള അസോസിയേഷൻ മാതൃ-നഴ്സസ് ദിനാഘോഷം ഇന്ന് (മെയ് 9 ശനി)

ഡാളസ് (ഗാർലാൻഡ്): ഡാളസ് കേരള അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മാതൃദിനവും അന്താരാഷ്ട്ര നഴ്സസ് ദിനവും മെയ് 9 ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഗാർലാൻഡിലെ ഐ.സി.ഇ.സി ബാങ്ക്വറ്റ് ഹാളിൽ (3821 Broadway Blvd, Garland, TX) രാവിലെ 10 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

കുടുംബങ്ങളെ പരിപാലിക്കുന്ന അമ്മമാരുടെയും, സമൂഹത്തിന്റെ ആരോഗ്യത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന നഴ്സുമാരുടെയും സേവനങ്ങളെ ആദരിക്കുന്നതിനായാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഡോ. ജോജി വർഗീസ് (MD, FACC, FSCAI): “സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയോ യാഥാർത്ഥ്യമോ?” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ഉമ വേണുഗോപാൽ (MSN, RN, CCRN): നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) പ്രസിഡന്റായ ഇവർ “കടമകൾക്കും സ്നേഹത്തിനും അപ്പുറം” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.

പരിപാടിയുടെ വിജയത്തിനായി ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, ഐ.സി.ഇ.സി പ്രസിഡന്റ് മാത്യു നൈനാൻ, സെക്രട്ടറിമാരായ മഞ്ജിത്ത് കൈനിക്കര, തോമസ് ഈശോ, സോഷ്യൽ സർവീസ് ഡയറക്ടർ ടെസ്സി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
എല്ലാവരെയും പ രിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു 

Show More

Related Articles

Back to top button