വൗസേഴ്‌സ് ബ്രാന്‍ഡില്‍ പുതിയ ക്രാക്കര്‍ അവതരിപ്പിച്ച് ഐടിസി സണ്‍ഫീസ്റ്റ്.

ബംഗളൂരു: രാജ്യത്തെ പ്രമുഖ ബിസ്‌കറ്റ് ബ്രാന്‍ഡായ ഐടിസി സണ്‍ഫീസ്റ്റ് 14 ലെയറുള്ള പുതിയ ക്രാക്കറായ സണ്‍ഫീസ്റ്റ് വൗസേഴ്‌സ് വിപണിയിലിറക്കി. മധുരവും ക്രഞ്ചിയുമായ 14 ലെയറുകളുമായാണ് സണ്‍ഫീസ്റ്റ് വൗസേഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ചീസ് ക്രീം, ലെമണ്‍ ക്രീം എന്നിങ്ങനെ രണ്ട് വ്യത്യസ്ത രുചികളിലാണ് വൗസേഴ്‌സ് എത്തിയിരിക്കുന്നത്.
ഒരു മള്‍ട്ടി-ടെക്സ്റ്ററല്‍ സ്വാദ് നല്‍കുന്ന ഈ രുചികള്‍ അതിഥികളെ സല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കും യാത്രയില്‍ സ്വാദ് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണെന്ന് ഐടിസി ബിസ്‌കറ്റ് ആന്‍ഡ് കേക്ക് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷേര്‍ പറഞ്ഞു. വൗസേഴ്‌സ് പുറത്തിറക്കുന്നതിലൂടെ ക്രാക്കര്‍ വിഭാഗത്തില്‍ ഒരു പുതിയ ശൈലിക്ക് തുടക്കമിടുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒഗില്‍വി നിര്‍മിച്ച പുതിയ ടെലിവിഷന്‍ ക്യാമ്പെയ്‌നും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ‘ഇസ്‌കെ ഹര്‍ ബൈറ്റ് മേ ഹേ വൗ!’ എന്ന ടാഗ് ലൈനോടെ എത്തിയിരിക്കുന്ന ടിവിസി ഇവിടെ കാണാം. : https://www.youtube.com/watch?v=XL8WFHa1TIk
5 രൂപ വിലയുള്ള 16 ഗ്രാം പായ്ക്കറ്റിലും 60 രൂപ വിലയുള്ള 128 ഗ്രാം പായ്ക്കറ്റിലും കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സണ്‍ഫീസ്റ്റ് വൗസറുകള്‍ ലഭിക്കുന്നത്. ഓണ്‍ലൈനായി ലഭിക്കാന്‍: https://www.itcstore.in/