GulfSports

അൽ ഖോബാറിൽ അത്യാധുനിക ഫുട്ബോൾ സ്റ്റേഡിയം; നിർമാണം പുരോഗമിക്കുന്നു.

അൽ ഖോബാർ: സൗദി അറേബ്യയിലെ അൽ ഖോബാറിൽ 47,000 പേർക്ക് ഇരിക്കാവുന്ന അത്യാധുനിക ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്‍റെ അനുബന്ധ സ്ഥാപനമായ റോഷൻ ഗ്രൂപ്പ് ആണ് ഈ മെഗാ പ്രോജക്ട് നടപ്പിലാക്കുന്നത്. 2026-ഓടെ നിർമാണം പൂർത്തിയാവും.

2027 ഏഷ്യൻ കപ്പ് വേദിയാകും

നവാഗത സാങ്കേതികവിദ്യകളും മികച്ച കൂളിങ് സംവിധാനങ്ങളും ഉൾപ്പെടുത്തിയ സ്റ്റേഡിയം 2027-ൽ നടക്കുന്ന ഏഷ്യൻ കപ്പ് ഉൾപ്പെടെ രാജ്യാന്തര മത്സരങ്ങൾക്കും വേദിയാകുമെന്ന് അധികൃതർ അറിയിച്ചു.

പ്രത്യേക രൂപകൽപന; വിപുലമായ സൗകര്യങ്ങൾ

അറേബ്യൻ ഗൾഫ് തീരത്തെ ചുഴലിക്കാറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആധുനിക രൂപകൽപനയാണ് സ്റ്റേഡിയത്തിനുള്ളത്. ഫുട്ബോൾ മത്സരങ്ങൾക്കൊപ്പം വിനോദ-കായിക പരിപാടികൾക്കുമായി വിപുലമായ സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ഒരുക്കും. കാണികൾക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button