AmericaLatest NewsObituarySports
മത്സരത്തിനിടെ ഹൃദയാഘാതം; ഗുസ്തി താരം വിന്‍സ് സ്റ്റീല്‍ അന്തരിച്ചു

ന്യൂജേഴ്സി ∙ ഗുസ്തി മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായി പ്രശസ്ത ഗുസ്തി താരം വിന്‍സ് സ്റ്റീല്‍ (39) അന്തരിച്ചു. ഞായറാഴ്ച ന്യൂജേഴ്സിയിലെ റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക് വേദിയായ ബ്രി കോമ്പിനേഷന്‍ റെസ്ലിംഗ് (BCW) ഇവന്റിലായിരുന്നു ദുരന്തം.
ഫോര്‍-വേ മത്സരത്തിനിടയിൽ തകർച്ച
‘ദി ജുറാസിക് ജഗ്ഗര്‍നോട്ട്’ എന്നറിയപ്പെട്ടിരുന്ന വിന്‍സ് സ്റ്റീല്‍ ഫോര്‍-വേ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അസ്വാസ്ഥ്യമുണ്ടായത്. അടിയന്തര പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച എക്സിൽ BCW സ്റ്റീലിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. “ഇത് സങ്കൽപ്പിക്കാനാകാത്ത നഷ്ടം” എന്ന് സംഘടന അനുശോചനം രേഖപ്പെടുത്തി