BusinessKeralaLatest News

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍; പവന്‍ 66,480 രൂപ

കൊച്ചി: ആഭരണപ്രേമികളെയും വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെയും വ്യാപാരികളെയും ആശങ്കയിലാക്കി സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയരത്തിലെത്തി. കേരളത്തില്‍ ഇന്ന് ഗ്രാമിന് 20 രൂപ കൂടി 8,310 രൂപയായപ്പോൾ, പവന് 160 രൂപ ഉയർന്ന് 66,480 രൂപയിലെത്തി.

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് നിലനിര്‍ത്താന്‍ തീരുമാനിച്ചതും ഭാവിയില്‍ പലിശനിരക്കില്‍ ഇളവ് വരുത്താമെന്ന സൂചന നല്‍കിയതും സ്വര്‍ണവിലയെ കൂടിയതിനു കാരണമായി.

Show More

Related Articles

Back to top button