IndiaKeralaLatest NewsPolitics

സിൽവർലൈൻ പദ്ധതിക്ക് അനുമതി ലഭിക്കില്ല: മെട്രോമാൻ ഇ. ശ്രീധരൻ

പാലക്കാട്: കേരളത്തിന്റെ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കെ-റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽപാതയിൽ സംസ്ഥാന സർക്കാരിന് താൽപര്യമുണ്ടെന്നും, കെ-റെയിൽ ഉപേക്ഷിച്ചുവെന്നത് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി അറിയിച്ചാൽ പുതിയ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നുമാണ് ശ്രീധരൻ വ്യക്തമാക്കിയത്.

തീർച്ചയായും സംസ്ഥാനത്ത് സെമി സ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാനായിരിക്കുമെൻ‍റെ അഭിപ്രായമെന്നും, ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാന സർക്കാർ ജാള്യത കാണിക്കുന്നതിനാലാണ് ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ നീക്കമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീധരന്റെ വിമർശനം.

Show More

Related Articles

Back to top button