KeralaLatest NewsPolitics
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ തുടരാം; സര്‍ക്കാരിന് ഹൈക്കോടതിയില്‍ ആശ്വാസം

കൊച്ചി ∙ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിലാണ് സ്റ്റേ വിധി നല്‍കിയിരിക്കുന്നത്.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലധിവസങ്ങള്‍ക്കുശേഷം ജൂണ്‍ മാസം പരിഗണിക്കുമെന്ന് കോടതിയഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുനമ്പം ഭൂമിപ്രശ്‌നത്തില്‍ നിയോഗിച്ച സി.എന്‍. രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കിയ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു അടങ്ങിയ ബെഞ്ചാണ് പുതിയ ഉത്തരവ് പ്രസ്താവിച്ചത്.