AssociationsCommunityGlobalLatest NewsObituary
മഹാ ഇടയൻറെ വിയോഗത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മാനവികതക്കും ലോക സമാധാനത്തിനും സ്നേഹത്തിനും വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ എന്നും സഭയ്ക്കകത്തും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന അദ്ദേഹത്തിന്റെ വിയോഗം വിശ്വാസികൾക്കും ലോക ജനതയ്ക്കും ഏറെ വേദന നൽകുന്നതാണ്. ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനൊപ്പം ചേർന്ന് മാർപാപ്പക്കായി പ്രാർത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ , ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ എന്നിവർ അറിയിച്ചു .