അനസ്തീഷ്യയുടെ ഒരു കാലഘട്ടത്തിന് തിരശീലഡോ. മോഹൻ മാത്യു ലേക്ഷോറിൽ നിന്ന് വിരമിച്ചു

കൊച്ചി : ആരോഗ്യമേഖലയിലെ 54 വർഷം നീണ്ട സേവനത്തിനു ശേഷം വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മോഹൻ മാത്യു ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. 2016 മുതൽ അദ്ദേഹം വിപിഎസ് ലേക്ഷോറിലെ ചീഫ് ഓഫ് സ്റ്റാഫായും സേവനം അനുഷ്ഠിച്ചിരുന്നു.
2021-ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീഷ്യയുടെ “ലെജൻഡ് ഇൻ അനസ്തീഷ്യ” ബഹുമതി ലഭിച്ച ഡോ. മോഹൻ മാത്യു, കേരളത്തിലെ അനസ്തീഷ്യ, ക്രിറ്റിക്കൽ കെയർ മേഖലകൾക്ക് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. 2017-ൽ ഹാർട്ട് കെയർ ഫൗണ്ടേഷൻ നൽകിയ ലൈഫ്ടൈം അചീവ്മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
50,000-ലേറെ അനസ്തീഷ്യകേസുകൾ നടത്തിയിട്ടുള്ള ഡോ. മോഹൻ മാത്യു 1972-ൽ ഡിഎംകെ സ്ഥാപകൻ പെരിയാറിനും, ഇന്ത്യൻ എക്സ്പ്രസിന്റെ സ്ഥാപകൻ രാമനാഥ് ഗോയങ്കയ്ക്കും അനസ്തീഷ്യ നൽകിയിട്ടുണ്ട്.
ഒമാനിലെ ആർമഡ് ഫോഴ്സ് ഹോസ്പിറ്റലിലും കാനഡയിലെ ടൊറന്റോയിലെ സണ്ണിബ്രൂക്ക് ഹോസ്പിറ്റലിലും പരിശീലനം നേടിയ അദ്ദേഹം, കൊച്ചിയിലെ പിവിഎസ് ആശുപത്രിയിൽ ആദ്യ സ്വതന്ത്ര ക്രിറ്റിക്കൽ കെയർ യൂണിറ്റ് ആരംഭിച്ചു.
ഈ വർഷങ്ങൾക്കിടയിൽ അദ്ദേഹം അദ്ദേഹം വിവിധ നാഷണൽ ബോർഡ് കോഴ്സുകളും നയിച്ചിട്ടുണ്ട്.