KeralaLatest NewsTech

ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യം: ഡോ. ബി. ജയകൃഷ്ണൻ

തൃശ്ശൂർ: ഡിജിറ്റൽ യുഗത്തിൽ, ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യവും നിഷേധിക്കാൻ കഴിയാത്തതുമാണെന്ന്, പ്രതിഭാവം ഓൺലൈൻ പിര്യോഡിക്കലിന്റെ ഓഫിസ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നരേറ്റർ ഡോ. ബി. ജയകൃഷ്ണൻ പറഞ്ഞു.

ഏതൊരു രാജ്യത്തെയും പൗരസ്വാതന്ത്ര്യമെന്നത് അവിടങ്ങളിലെ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവുമായി കൂട്ടിവായിക്കേണ്ടതാണെന്നും വിക്കിപീഡിയയിൽ നിന്നും കോടതി നടപടികളുമായി ബന്ധപ്പെട്ട പേജ് നീക്കം ചെയ്യാൻ ഉത്തരവിട്ട ഡൽഹി ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത് ഈ പശ്ചാത്തലത്തിലാണെന്നും ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കാനാട്ടുക്കര കല്ലുപ്പാലത്ത് നടന്ന ചടങ്ങിൽ അഖിൽകൃഷ്ണ. കെ. എസ്. ഭദ്രദീപം കൊളുത്തി. പ്രതിഭാവം എഡിറ്റർ സതീഷ് കളത്തിൽ, മാനേജിങ് എഡിറ്റർ ബി. അശോക് കുമാർ, അസോ. എഡിറ്റർ വിസ്മയ കെ. ജി., ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, ബ്രഹ്മാനന്ദൻ കെ. എ. എന്നിവർ സംസാരിച്ചു. അഭിരാമി ആദിത്യൻ സ്വാഗതവും കൃഷ്ണേന്ദു എം. എം. നന്ദിയും പറഞ്ഞു.

ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരണം നിർത്തിയ പ്രതിഭാവം പത്രത്തിന്റെ ഓൺലൈൻ എഡിഷൻ 2020 ജനുവരിയിൽ ആരംഭിച്ചിരുന്നു. 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button