EducationHealthKerala

ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവുമുള്ള രോഗിയുടെ ആരോഗ്യം പ്രധാനംപെരിയോപ്പറേറ്റീവ് മെഡിസിനിൽ കോൺഫറൻസ് സംഘടിപ്പിച്ച് വി പി എസ് ലേക്‌ഷോർ.

കൊച്ചി: വിപിഎസ് ലേക്‌ഷോർ ആശുപത്രി അനസ്തേഷ്യോളജി വിഭാഗം പെരിയോപ്പറേറ്റീവ് മെഡിസിൻ – ടുഡേയ്സ് ചാലഞ്ചസ്, ടുമൊറോസ് സോലൂഷൻസ് എന്ന വിഷയത്തിൽ നാഷണൽ കോൺഫറൻസ് സംഘടിപ്പിച്ചു.

ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും രോഗികളുടെ പരിചരണം എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിലാണ്  കോൺഫറൻസ് പ്രധാനമായും  ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഞായറാഴ്ച കൊച്ചി ഹോളിഡേ ഇന്നിൽ നടന്ന സമ്മേളനം വിപിഎസ് ലേക്‌ഷോർ  മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. “അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്ര രംഗത്ത്, രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് തുടർച്ചയായ പഠനം പ്രധാനമാണ്,” എസ് കെ അബ്ദുള്ള പറഞ്ഞു. “അതിന് പ്രാധാന്യം നൽകി ഈ അക്കാദമിക് പരിപാടി സംഘടിപ്പിച്ചതിന് അനസ്തേഷ്യോളജി വകുപ്പിനെ അഭിനന്ദിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ അനസ്തീഷ്യോളജിസ്റ്റും വിപിഎസ് ലേക്‌ഷോർ അനസ്തീഷ്യോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. മോഹൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം, കൊച്ചി ഐഎസ്എ പ്രസിഡന്റ് ഡോ. ജിതേന്ദ്ര ടി എന്നിവർ ആശംസയർപ്പിച്ചു.

വിപിഎസ് ലേക്‌ഷോർ സീനിയർ കൺസൾട്ടന്റ് അനസ്തീഷ്യോളജിസ്റ്റ് ഡോ. ജയ ജേക്കബ് സ്വാഗതവും  അനസ്തീഷ്യോളജി വിഭാഗം മേധാവി  ഡോ. മല്ലി എബ്രഹാം നന്ദിയും പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും മെഡിക്കൽ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. അനസ്തേഷ്യോളജിയിലെ മുന്നേറ്റം, അനസ്തേഷ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ  ഉപയോഗം, സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വേദന കൈകാര്യം ചെയ്യൽ, ശസ്ത്രക്രിയയ്ക്കിടെ ശ്വസന ബുദ്ധിമുട്ടോ മറ്റ് ശാരീരിക വെല്ലുവിളികളോ ഉള്ള രോഗികളെ കൈകാര്യം ചെയ്യൽ തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു.

ഡോ. വിഭാവരി നായിക്, അസോ. പ്രൊഫ. ജോ ജോൺ ചിറയത്ത്, ഡോ. ജെ ബാലവെങ്കടസുബ്രഹ്മണ്യൻ, പ്രൊഫ. ഷീല നൈനൻ മ്യത്ര,  ഡോ. സച്ചിൻ ജോർജ്, പ്രൊഫ.ജിതിൻ മാത്യു എബ്രഹാം, പ്രൊഫ.മേരി തോമസ്, ഡോ.ശുഭ സി.പി., പ്രൊഫ.സുനിത കെ.സക്കറിയ, പ്രൊഫ.സുവർണ കെ, പ്രൊഫ.എലിസബത്ത് ജോസഫ്, ഡോ.രാജീവ് കടുങ്ങപുരം. തുടങ്ങിയ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button