ലാന സമ്മേളനത്തിന്റെ വിജയം – സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി പ്രസിഡന്റ് ശങ്കര്‍ മന

ഡാളസ്: മൂന്നു ദിവസം നീണ്ടുനിന്ന ലാനയുടെ പതിനാലാം ദ്വൈവാര്‍ഷിക സമ്മേളനം പ്രൗഢഗംഭീരമായും അര്‍ത്ഥവത്തായും സമാപിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ലാനയുടെ പ്രസിഡണ്ട് ശങ്കര്‍ മന ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്ത് പ്രഭാഷണങ്ങള്‍ നടത്തി പരിപാടിയുടെ ഗൗരവം ഉയര്‍ത്തിയ ഡോ. എം. വി. പിള്ളയോടും ശ്രീ. സജി എബ്രഹാമിനോടും അദ്ദേഹം പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി. മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന ശ്രീ. സുനില്‍ പി. ഇളയിടം ആരോഗ്യ കാരണങ്ങളാല്‍ നേരിട്ട് എത്താനാകാതിരുന്നുവെങ്കിലും സൂം മുഖേന സമ്മേളനത്തെ അഭിസംബോധന ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ശങ്കര്‍ മന അറിയിച്ചു.
സമ്മേളന പ്രതിനിധികള്‍, ഭരണസമിതി അംഗങ്ങള്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗങ്ങള്‍, കേരള ലിറ്റററി സൊസൈറ്റി പ്രവര്‍ത്തകര്‍, വിവിധ കമ്മിറ്റികളുടെ അംഗങ്ങള്‍, പ്രോഗ്രാം, രജിസ്‌ട്രേഷന്‍, ഫൂഡ്, കള്‍ച്ചറല്‍, മീഡിയ, വീഡിയോ, എല്‍.ഇ.ഡി., സ്‌പോണ്‍സര്‍ വിഭാഗം, സ്മരണികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍, സ്‌പോണ്‍സര്‍മാര്‍, പ്രസിദ്ധീകരണ സംഘങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ സമ്മേളനത്തെ വിജയകരമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഭരതകലാ നാടകസമിതി, നൃത്ത-സംഗീത പരിപാടികളില്‍ പങ്കെടുത്ത കുട്ടികളും കലാകാരന്മാരും, വിവിധ സെഷനുകളില്‍ പങ്കെടുത്തവരും, മുന്‍ പ്രസിഡന്റുമാരും എല്ലാവരും സമ്മേളനത്തെ സമ്പന്നമാക്കിയതായി ശങ്കര്‍ മന കൂട്ടിച്ചേര്‍ത്തു.
“ഒരോരുത്തരുടേയും പേരുകള്‍ പ്രത്യേകം പറയാതിരുന്നതില്‍ ആരും പരിഭവം പുലര്‍ത്തില്ലെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ലാനയുടെ ഭരണസമിതിക്കുവേണ്ടി, ശങ്കര്‍ മന ആദരവോടെ നന്ദി രേഖപ്പെടുത്തി.




