AmericaCanadaIndiaLatest NewsLifeStyleNewsTravel

ടൊറന്റോ–ഡൽഹി എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; സുരക്ഷ കർശനമാക്കി

ന്യൂഡൽഹി : കാനഡയിലെ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് തലസ്ഥാന വിമാനത്താവളത്തിൽ സുരക്ഷ അതീവ കർശനമാക്കി. ഭീഷണി സന്ദേശം ഇന്നലെ രാവിലെയാണ് ഡൽഹി പൊലീസിന് ലഭിച്ചത്. വിവരം വിമാന ജീവനക്കാരെ അറിയിച്ചതോടെ മുൻകരുതലുകൾ ശക്തമാക്കി.

വൈകുന്നേരം 3.40ന് വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല.

ഡൽഹിയിലെ സ്ഫോടന സംഭവത്തെ തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ സുരക്ഷ നേരത്തേ തന്നെ ശക്തമാക്കിയിരുന്നു. തിരുവനന്തപുരം, ഡൽഹി ഉൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾക്ക് കഴിഞ്ഞ ദിവസം ബോംബ് ഭീഷണികൾ ലഭിച്ചതോടെ അധിക ജാഗ്രത തുടരുകയാണ്.

Show More

Related Articles

Back to top button