AmericaCommunityIndiaKeralaLatest NewsNews

സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കീസ് ബാവ ഇന്ന് കേരളത്തിലെത്തുന്നു; മഞ്ഞിനിക്കര ദയറായിൽ ഡിസംബർ 20 വരെ

കൊച്ചി : സ്വകാര്യ ആത്മീയ സന്ദർശനത്തിനായി ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും പാത്രിയർക്കനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ഇന്ന് കേരളത്തിലെത്തും. അദ്ദേഹത്തിന്റെ സന്ദർശനത്തെ വരവേൽക്കാൻ സഭാ പ്രതിനിധികളും വിശ്വാസികളും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കേരളത്തിലെത്തിയ ശേഷം പരിശുദ്ധ ബാവ മഞ്ഞിനിക്കര ദയറായിലേക്കാണ് നേരിട്ട് എത്തുക. ഡിസംബർ 20 വരെ ഇവിടെ പ്രാർത്ഥനയും ധ്യാനവും നിറഞ്ഞ ആത്മീയ ദിനങ്ങൾ അദ്ദേഹം ചെലവഴിക്കും എന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു.

പാത്രിയർക്കീസ് ബാവയുടെ ഈ സന്ദർശനം അറിഞ്ഞിട്ടുള്ള വിശ്വാസികൾ വിവിധ ഇടങ്ങളിലെയും ഇടവകകളിലെയും ഭക്തർ മഞ്ഞിനിക്കരയിൽ എത്താൻ ഒരുക്കമൊരുക്കുകയാണ്. ഈ സന്ദർശനം സംസ്ഥാനത്തിലെ വിശ്വാസികൾക്ക് വലിയ അനുഗ്രഹ നിമിഷമാവുമെന്നാണ് എല്ലായിടത്തും ഉള്ള പ്രതീക്ഷ.

Show More

Related Articles

Back to top button