AmericaCrimeIndiaLatest NewsNews

നാൻസി ഗുത്രിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം 2 ലക്ഷം ഡോളറായി ഉയർത്തി.

മിൽവാക്കി:പ്രശസ്ത അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രിയെ (84) കാണാതായ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ നൽകുന്നവർക്ക് മിൽവാക്കിയിൽ നിന്നുള്ള അഭിഭാഷകൻ മൈക്കൽ ഹൂപ്പി ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) പ്രതിഫലം പ്രഖ്യാപിച്ചു.

മിൽവാക്കി ക്രൈം സ്റ്റോപ്പേഴ്സ് പ്രസിഡന്റ് കൂടിയായ ഹൂപ്പി, തന്റെ വ്യക്തിപരമായ സമ്പാദ്യത്തിൽ നിന്നാണ് ഈ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. നിലവിൽ എഫ്.ബി.ഐയും (FBI) ഒരു ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി 1-നാണ് അരിസോണയിലെ ട്യൂസണിലുള്ള വീട്ടിൽ നിന്ന് നാൻസിയെ കാണാതായത്. നാൻസിയുടെ വീടിന് പുറത്ത് മാസ്ക് ധരിച്ച ഒരാൾ നിൽക്കുന്ന ദൃശ്യങ്ങൾ ഡോർബെൽ ക്യാമറയിൽ പതിഞ്ഞിരുന്നു.

കേസിൽ കുടുംബാംഗങ്ങൾക്ക് പങ്കില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. നാൻസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറയും വീടിന് സമീപത്ത് നിന്ന് ലഭിച്ച ഗ്ലൗസും (Glove) കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

അരിസോണ പോലീസും എഫ്.ബി.ഐയും ഈ കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മൈക്കൽ ഹൂപ്പി അതൃപ്തി രേഖപ്പെടുത്തി. 84 വയസ്സുള്ള വയോധികയെ കണ്ടെത്താനുള്ള അന്വേഷണം ഇതിലും വേഗത്തിലും കാര്യക്ഷമമായും നടക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ അമ്മയെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന് സവന്ന ഗുത്രി കണ്ണീരോടെ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.

Show More

Related Articles

Back to top button