AmericaLatest NewsUpcoming Events

“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി.

ഡാളസ്: പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ ‘ഡി മലയാളി ഓൺലൈൻ മീഡിയ’യുടെ 2026-ലെ വാർഷികാഘോഷങ്ങൾ ഏപ്രിൽ 26 ഞായറാഴ്ച ഡാളസിൽ വെച്ച് നടക്കും. പ്രശസ്ത ശാസ്ത്രജ്ഞനും കാർഷിക രംഗത്തെ വിദഗ്ധനുമായ  ഡോ. മാണി സ്കറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. 24ചാനൽ എഡിർ ഇൻ ചാര്ജും  സാമൂഹ്യ പ്രവർത്തകനുമായ  പി.പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുക്കും.

കാർഷിക ശാസ്ത്രജ്ഞൻ എന്നതിലുപരി മികച്ചൊരു എഴുത്തുകാരനുമായ   ഡോ. മാണി സ്കറിയ, ഭാരതത്തിൽ നിന്നും മിഡിൽ ഈസ്റ്റിലൂടെ അമേരിക്കയിലെത്തി സസ്യാരോഗ്യ രംഗത്തും മനുഷ്യക്ഷേമ പ്രവർത്തനങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.

വൻകരകൾക്കപ്പുറം കഴിയുന്ന മലയാളികളെ അവരുടെ സ്വത്വവുമായും സംസ്‌കാരവുമായും ബന്ധിപ്പിക്കുന്ന പാലമായി ഡി മലയാളി മാറിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“വളരെ വിനയത്തോടെയാണ് ഞാൻ ഈ ക്ഷണം സ്വീകരിക്കുന്നത്. നാം ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും ഒത്തൊരുമിച്ച് എന്താണ് കെട്ടിപ്പടുക്കേണ്ടതെന്നും ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. നമ്മുടെ സമൂഹവുമായി ചില ചിന്തകൾ പങ്കുവെക്കാനും ഈ നാഴികക്കല്ല് ആഘോഷിക്കാനും ഞാൻ കാത്തിരിക്കുന്നു,” – ഡോ. മാണി സ്കറിയ പറഞ്ഞു.

പ്രവാസി ലോകത്തെ വാർത്തകളും വിശേഷങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള ഡി മലയാളിയുടെ വാർഷികം ഏറെ പ്രാധാന്യത്തോടെയാണ് ഡാളസിലെ മലയാളീ സമൂഹം കാത്തിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും മറ്റ് കലാപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളും വരും ദിവസങ്ങളിൽ സംഘാടകർ പുറത്തുവിടുമെന്ന് അറിയിച്ചു.

സണ്ണി മാളിയേക്കൽ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button