IndiaKeralaLatest NewsPolitics
വി ഡി സതീശന് പ്രധാനമന്ത്രിയുടെ ആശംസ; കേരളത്തിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണ വാഗ്ദാനം

ദില്ലി: കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി അധികാരമേറ്റ വി ഡി സതീശന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. പുതിയ സർക്കാരിന് കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
“കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ കേരള സർക്കാരിന് കേന്ദ്ര സർക്കാർ എല്ലാ വിധ പിന്തുണയും നൽകും,” എന്നാണ് പ്രധാനമന്ത്രി മലയാളത്തിൽ കുറിച്ചത്.




