AmericaCommunityKeralaLatest NewsNews

നോർത്ത് അമേരിക്ക മാർ തോമാ ഭദ്രാസന  സുവിശേഷ സേവികാ സംഘം പ്രവർത്തനോത്ഘാടനം , ജൂൺ 4-ന്.

ന്യൂയോർക്ക് : നോർത്ത് അമേരിക്ക മാർ തോമാ ഡയോസിസ്  സുവിശേഷ സേവികാ സംഘത്തിന്റെ 2026-2029 വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 4 വ്യാഴാഴ്ച നടക്കും. ‘വിശ്വാസത്തിലും കൂട്ടായ്മയിലും സേവനത്തിലും ഒരു പുതിയ തുടക്കം’ എന്ന പ്രമേയവുമായി വെർച്വൽ പ്ലാറ്റ്‌ഫോമായ സൂം (Zoom) വഴിയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

ഡയോസിഷൻ ബിഷപ്പും സേവികാ സംഘം പ്രസിഡന്റുമായ റൈറ്റ് റവ. ഡോ. അബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയും ചെയ്യും. മിഷനറി ഡോക്ടറായ ഡോ. റോഷിൻ മേരി കോശി മുഖ്യപ്രഭാഷണം നടത്തും.

വിവിധ സമയമേഖലകളിലെ മീറ്റിംഗ് സമയം 08:30 PM EST,07:30 PM CST,06:30 PM MST,05:30 PM PST

സൂം മീറ്റിംഗ് വിവരങ്ങൾ:
Meeting ID: 885 6926 3060

Passcode: prayer

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്:

റവ. ബ്രേസിൻ കെ. മോൻ (വൈസ് പ്രസിഡന്റ്) – 914-359-8907,
മേഴ്സി തോമസ് (സെക്രട്ടറി) – 516-587-1964,ലിനി മത്തായി (ട്രഷറർ) – 972-693-6462,
നോബി ബൈജു (അസംബ്ലി മെമ്പർ) – 732-983-7253

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button