KeralaLatest News

അങ്കണം ഷംസുദ്ദീൻ അനുസ്മരണവും അവാർഡ് സമർപ്പണവും ജൂലൈ 20-ന് തൃശൂരിൽ

തൃശൂർ: ഒൻപതാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി അവാർഡ് സമർപ്പണവും അനുസ്മരണവും ആദരണയോഗവും 2026 ജൂലൈ 20 തിങ്കളാഴ്ച വൈകീട്ട് 3.30-ന് കേരള സാഹിത്യ അക്കാദമി എം.ടി ഹാളിൽ വെച്ച് നടക്കും.

തൃശൂർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. രാജൻ ജെ. പല്ലൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ശ്രീ. അശോകൻ ചരുവിൽ ഷംസുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. പി. സരസ്വതി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ബഹു. കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് സമർപ്പണം നിർവ്വഹിക്കും. പ്രശസ്ത ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. വൈശാഖനാണ് ഇത്തവണത്തെ വിശിഷ്ടസാഹിതി സേവാപുരസ്കാരം നേടിയിട്ടുള്ളത്.

ഇതുകൂടാതെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച താഴെ പറയുന്ന പ്രതിഭകൾ അവാർഡുകൾ ഏറ്റുവാങ്ങും:

  • ശ്രീ. അപ്പുക്കുട്ടൻ (കഥ)
  • ഡോ. ടി.ടി. പ്രഭാകരൻ (പഠനം)
  • ഡോ. ആര്യാഗോപി (കവിത)
  • ശ്രീ. സെബാസ്റ്റ്യൻ (കവിത)
  • ശ്രീ. കെ. രഘുനാഥൻ (നോവൽ)
  • ഡോ. സി. ഗണേഷ് (നോവൽ)
  • ശ്രീ. രാജൻ കരുവാരകുണ്ട് (തൂലികാശ്രീ കഥാ പുരസ്കാരം)

ചടങ്ങിൽ പതിനഞ്ചോളം എഴുത്തുകാരെ ആദരിക്കുന്നതുമാണ്. ഡോ. പി.വി. കൃഷ്ണൻ നായർ അഭിനന്ദന പ്രഭാഷണം നടത്തും. ശ്രീ. പി. അപ്പുക്കുട്ടൻ, ശ്രീ. അനിൽ സമ്രാട്ട്, ശ്രീ. കെ. സന്തോഷ്കുമാർ, ശ്രീ. കെ.ആർ. ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

ശ്രീ. എൻ. ശ്രീകുമാർ സ്വാഗതവും, ശ്രീ. പി.എൻ. കൃഷ്ണൻകുട്ടി നന്ദിയും രേഖപ്പെടുത്തും. അങ്കണം ഷംസുദ്ദീൻ സ്മൃതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button