AmericaLatest NewsOther CountriesPolitics

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന വാഗ്ദാനത്തിൽ നിന്ന് പിൻവാങ്ങി മാംദാനി.

ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന മുൻ വാഗ്ദാനത്തിൽ നിന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മാംദാനി പിന്മാറി. രാജ്യാന്തര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ തനിക്ക് നിയമപരമായ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ നെതന്യാഹു എത്താനിരിക്കെയാണ് മാംദാനിയുടെ പ്രസ്താവന. അതേസമയം, നെതന്യാഹുവിനെ ന്യൂയോർക്കിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നിയമപരമായ അധികാരമുള്ള ട്രംപ് ഭരണകൂടം അതിന് തയ്യാറാകണമെന്നും മാംദാനി ആവശ്യപ്പെട്ടു.

യു.എസ് ഐ.സി.സിയുടെ അധികാരപരിധി അംഗീകരിക്കുന്നില്ല. അതിനാൽ ഒരു വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാൻ ലോക്കൽ പോലീസിന് ഉത്തരവിടാൻ കഴിയില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിനെ ഒരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button