AmericaKeralaLatest NewsNewsObituary
വാഹനാപകടം, വയനാട് സ്വദേശി ആൽബിൻ ജോ റെജി (24) ബാംഗ്ലൂരിൽ മരണപ്പെട്ടു.

വയനാട്: പുൽപ്പള്ളി കബനിഗിരി ഊനേത്ത് ആൽബിൻ ജോ റെജി (24 ) ജൂലൈ 25 ന് ശനിയാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായി. ഏതാനും മാസങ്ങൾ മുമ്പാണ് ആൽബിൻ ബാംഗ്ലൂർ എയർപോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്.
പിതാവ് : റെജി ഊനേത്ത്(ബിസിനസ്), മാതാവ്: മിനി (നേഴ്സ് കുവൈറ്റ്). സഹോദരൻ: ആരോൺ ( പ്ലസു വിദ്യാർത്ഥി – വിജയഹയർ സെക്കണ്ടറി സ്ക്കൂൾ പുൽപ്പള്ളി),സഹോദരി: ഏജെൽ (പത്താം ക്ലാസ് വിദ്യാർത്ഥി . കബനിഗിരി).
സംസ്കാരം: ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9:00ന് പുൽപ്പള്ളി എ.ജി.ചർച്ചിന്റെ നേതൃത്വത്തിൽ കബനിഗിരിയിലുള്ള വസതിയിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2:30 ന് പുൽപ്പള്ളി കുറിച്ചിപ്പറ്റ എ.ജി. സെമിത്തേരിയിൽ നടക്കും. സാമൂഹ്യ പ്രവർത്തകനായ എബി ഊനേത്തിന്റെ സഹോദര പുത്രനാണ്. ശാരോൺ ഫെലോഷിപ്പ് ചർച്ച് സീനിയർ പാസ്റ്റർ ഒ. കെ. തോമസ്കുട്ടിയുടെ (ആലുവ) മകളുടെ മകനാണ് പരേതൻ




