തൃശൂർ: ജീവിതാന്ത്യപരിചരണ രംഗത്ത് പുതിയ അധ്യായം കുറിക്കാനുതകുന്ന നിലയില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ നിര്‍മിക്കുന്ന ആല്‍ഫ ഹോസ്പീസിന്റെ പൂര്‍ത്തീകരണത്തെ സഹായിക്കുന്നവരുടെ കൂട്ടായ്മയായ വാള് ഓഫ് ഹോപ്പിന്റെ ഒത്തുചേരല്‍ തൃശൂരിൽ നടന്നു. മണപ്പുറം ഫിനാൻസിൻ്റെ സഹകരണത്തോടെ തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന ഒത്തുചേരൽ ലയണ്‍സ് ഇന്റര്‍നാഷണല്‍ പാസ്റ്റ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ കെ.എം. അഷ്റഫ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ആല്‍ഫ ചെയര്മാന് കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിക്കുകയും പദ്ധതി വിശീകരണം നടത്തുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കല്യാണ്‍ സില്‍ക്സ് സി.എം.ഡി. ടി.എസ്. പട്ടാഭിരാമന്, ഫ്ളോറ ഗ്രൂപ്പ് ഹോട്ടല്‍സ് ചെയര്മാന് വി.എ. ഹസ്സന്, ജൂബിലി മിഷന് മെഡിക്കല്‍ കോളജ് സി.ഇ.ഒ. ഡോ. ബെന്നി ജോസഫ്, എലൈറ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് പാര്‍ട്ണര്‍ ഡോ. കെ.കെ.മോഹന്‍ദാസ്, ഇസാഫ് ബാങ്ക് ക്ലസ്റ്റര്‍ ഹെഡ് സന്ധ്യാദേവി, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ സുരേഷ് വാരിയര്‍, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ വിമല്‍ വേണു, വേണൂസ് ഡിജിറ്റല്‍ ആര്‍ക്കേഡ് എം.ഡി. ആനന്ദന്, ആല്‍ഫ ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ആല്‍ഫ ഓവര്‍സീസ് കൗണ്‍സില്‍ പ്രസിഡന്റ് ഗിരീഷ് മേനോന്, റഷീദ് ആതിര, കെ.കെ.നായര്‍, ആല്‍ഫ ക്ലിനിക്കല്‍ ഡയറക്ടര്‍ നീല്‍ ഡെക്കര്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ കണ്‍വീനര്‍ കദീജാബി തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയില്‍ തൃശൂരിന്റെ ബിസിനസ് മേഖലയിലെയും സാമൂഹ്യമേഖലയിലെയും പ്രമുഖര്‍ പങ്കെടുത്തു. യോഗാനന്തരം പ്രശസ്ത ഗായിക ഇന്ദുലേഖ വാര്യരുടെ നേതൃത്വത്തിലുള്ള ബാന്‍ഡിന്റെ അവതരണവുമുണ്ടായിരുന്നു.–
Regards.
Rammohan Paliyath
95390 74300











































