തൃശ്ശൂര്‍: തൃശ്ശൂരിലെ വിവിധ അസറ്റ് ഹോംസ് പ്രോപ്പര്‍ട്ടികളിലുള്ള ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി കിംസ് ഹോസ്പിറ്റല്‍സ് തൃശ്ശൂരും പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ അസറ്റ് ഹോംസും ധാരണാപത്രത്തില്‍ ഒപ്പിട്ടു. തൃശൂരില്‍ നടന്ന ചടങ്ങില്‍ കിംസ് ഹോസ്പിറ്റല്‍സ് (കേരള ക്ലസ്റ്റര്‍) സി.ഇ.ഒ.യും ഡയറക്ടറുമായ ഫര്ഹാന് യാസിനും അസറ്റ് ഹോംസിന്റെ നോര്‍ത്ത് ബ്രാഞ്ച് ഓപ്പറേഷന്‍സ് ചീഫ് മാനേജര്‍ സന്തോഷ് ടി.യും ധാരണാപത്രത്തില്‍ ഒപ്പിട്ടു. സഹകരണത്തിന്റെ ഭാഗമായി മറ്റു സേവനങ്ങള്‍ക്കു പുറമെ ആവശ്യമെങ്കില്‍ പ്രോപ്പര്ട്ടികളിലേയ്ക്ക് 24 മണിക്കൂറും ഡോക്ടര്‍ സഹിതമുള്ള ആംബുലന്‍സ് സേവനം, ഹോം സര്‍വീസ്, മാസം തോറും പ്രോപ്പര്‍ട്ടികളില്‍ ആരോഗ്യബോധവല്‍ക്കരണം, അസറ്റ് കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള ഡെഡിക്കേറ്റഡ് സിംഗ്ള്‍ കോണ്ടാക്റ്റ് പോയിന്റ്, സെക്കന്‍ഡ് ഒപ്പീനിയന്, പരിശോധനകള്‍, വെല്‍നസ് ക്യാമ്പുകള്‍ എന്നിവ ലഭ്യമാക്കും.
കിംസ് ഹോസ്പിറ്റല്‍സിനെ പ്രതിനിധീകരിച്ച് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആന്റണി കള്ളിയത്ത്, കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദീപക് നന്ദന്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റും ന്യൂറോ ഇന്റര്വെന്ഷനലിസ്റ്റുമായ ഡോ. ജയശങ്കര്‍ വി.ആര്., ജെറിയാട്രിക് ആന്‍ഡ് ഇന്റേണല്‍ മെഡിസിന് കണ്‍സള്‍ട്ടന്റ് ഡോ. കുര്യന് ആലപ്പാട്ട്, എമര്‍ജന്‍സി മെഡിസിന് വിഭാഗം കണ്‍സള്‍ട്ടന്റും മേധാവിയുമായ ഡോ. അജി വി.എസ്. എന്നിവരും അസറ്റ് ഹോംസിനെ പ്രതിനിധീകരിച്ച് അസറ്റ് ഡിലൈറ്റ് ജനറല്‍ മാനേജര്‍ പ്രെറ്റി പോള്‍, നോര്‍ത്ത് റീജിയന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സോണല്‍ ഹെഡ് പ്രശാന്ത് എ. എന്നിവരും പങ്കെടുത്തു. തൃശ്ശൂര്‍ പൂങ്കുന്നത്ത് ഗുരുവായൂര്‍ റോഡിലുള്ള കിംസ് ഹോസ്പിറ്റല്‍സിലാണ് ചികിത്സാ സേവനങ്ങള്‍ ലഭ്യമാകുക. വിവരങ്ങള്‍ക്ക് 0487 312 9999.











































