കേരളത്തിൽ നിന്ന് നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി ആശ
കോവളം/തിരുവനന്തപുരം: പരമ്പരാഗത കരകൗശല മേഖലയിെലെ മികവിനും സർഗാത്മകതയ്ക്കുമുള്ള ദേശീയ അംഗീകാരമായി 2025-െല ശിൽപഗുരു, ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വിലേജിലെ കലാകാരന്മാർക്ക് അഭിമാനേനട്ടം. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കമ്മീഷണർ ആണ് ഈ പുരസ്കാരം നൽകുന്നത്. നാളികേരച്ചകിരി ഉപേയാഗിച്ചുള്ള ശിൽപനിർമാണത്തിൽ തിരുവനന്തപുരം കോവളം സ്വദേശിയായ എ. പ്രതാപ് ശിൽപഗുരു പുരസ്കാരവും (മൂന്ന് ലക്ഷം രൂപയും 20 ഗ്രാം സ്വർണവും അടങ്ങുന്നതാണ് ശിൽപഗുരു പുരസ്കാരം) പേപ്പർ ക്വില്ലിങ് വിഭാഗത്തിൽ തിരുവനന്തപുരം കോവളം സ്വദേശിയായ ആശ ജി. കൃഷ്ണ ദേശീയ പുരസ്കാരവും (രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുര സ്കാരം) കരസ്ഥമാക്കി. കേരളത്തിെന്റെ പരമ്പരാഗത കരകൗശല പൈതൃകത്തിന് ദേശിയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുന്നതാണ് ഈ നേട്ടം .
പേപ്പർ ക്വില്ലിങ് വിഭാഗത്തിൽ ദേശീയ അവാർഡ് നേടിയ ആശ ജി. കൃഷ്ണ കേരളത്തിൽ നിന്ന് ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ വനിതെയന്ന നേട്ടവും സ്വന്തമാക്കി. പേപ്പർ ക്വില്ലിങ് വിദ്യ ഉപേയാഗിച്ച് നിർമിച്ച കഥകളി രൂപത്തിനാണ് ആശയ്ക്ക് പുരസ്കാരം ലഭിച്ചത്. ഏകേദശം എട്ടര അടി ഉയരവും 6 അടി വീതിയുമുള്ള ഈ കലാസൃഷ്ടി പൂർത്തിയാക്കാൻ രണ്ടര വര്ഷമെടുത്തുവെന്ന് ആശ പറഞ്ഞു. കടലാസിന്റെ നേർത്ത ചുരുളുകളെ സൂക്ഷ്മതയോടെയും ക്ഷമയോടെയും ക്രമീകരിച്ച് കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ ആവിഷ്കരിച്ച സൃഷ്ടി ആശയുടെ കലാസമർപ്പണത്തിന്റെയും വൈധക്ത്യത്തിന്റെയും തെളിവാണ് . പേപ്പർ ക്വില്ലിങ് പോലുള്ള കലാരീതികളിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പുതിയ ആവിഷ്കാരങ്ങളിലൂടെ അവതരിപ്പിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ നേട്ടം.
നാളികേരചകിരി ഉപയോഗിച്ച് അഞ്ചടി നീളത്തിലും മൂന്നടി ഉയരത്തിലുമായി രൂപകൽപ്പന ചെയ്ത ഡ്രാഗൺ ശിൽപത്തിനാണ് എ. പതാപിന് ശിൽപഗുരു പുരസ്കാരം ലഭിച്ചത്. പകൃതിദത്തമായ ചകിരിയെ സൂക്ഷ്മമായ കലാവൈധ്യത്തിലൂടെ മേനോഹരമായ ശിൽപമാക്കി മാറ്റിയ സൃഷ്ടിപൂർത്തിയാക്കാൻ രണ്ടര മാസമെടുത്തു. നാളികേരച്ചകിരി പ്രകൃതിദത്ത വസ്തുക്കളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി പരമ്പരാഗത കരകൗശല വിദ്യയെ കലാപരമായ മികവിലേക്ക് ഉയർത്തുന്നതാണ് പ്രതാപിന്റെ സൃഷ്ടി. 1994-ലും 2012-ലും ദേശീയ അവാർഡ് നേടിയിട്ടുള്ള പ്രതാപിന് ഇത് പുരസ്കാരങ്ങളുടെ തുടർച്ചയാണ്. രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നുവെന്നത് ഏറെ അഭിമാനത്തോടെ കാത്തിരിക്കുന്ന മുഹൂർത്തമാണെന്ന് പ്രതാപ് പറഞ്ഞു. കേരളത്തിന്റെ തനത് കരകൗശല പാരമ്പര്യത്തെ സംരക്ഷിക്കുകയും സമകാലിക കലാസങ്കൽപ്പങ്ങളുമായി കൂട്ടിയിണക്കി മുന്നോട്ടുകൊടുപോകുകയും ചെയ്യുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വിലേജിന്റെ പ്രവർത്തനങ്ങൾക്ക് ഈ നേട്ടങ്ങൾ കൂടുതൽ കരുത്തേകും. കലാകാരന്മാരുടെ കഴിവുകൾക്ക് ദേശിയതലത്തിൽ അംഗീകാരം ലഭ്യമാക്കുന്നത് പരമ്പരാഗത കരകൗശലവിദ്യകളുടെ സാധ്യതകളും മൂല്യവും പുതുതലമുറയ്ക്ക് പരിചയെപ്പടുത്തുന്നതിന് പ്രചോദനമാകുമെന്ന് ക്രാഫ്റ്റ്സ് വിലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു ശ്രീപ്രസാദ് പറഞ്ഞു.













































